January 15, 2025
#kerala #Top Four

ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരായ പീഡനപരാതി ; കെസിഎയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരായ പീഡന പരാതിയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍.ക്രിക്കറ്റ് പരിശീലനത്തുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പരിശീലകന്‍ പീഡിപ്പിച്ച സംഭവത്തില്‍ ക്രിക്കറ്റ് അസോസിയേഷന് കമ്മീഷന്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇത്തരം ഒരു സംഭവം ഉണ്ടാകാനിടയായ സാഹചര്യം കെസിഎ വിശദീകരിക്കണമെന്നും മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Also Read ; വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനസ്ഥാപിക്കും ; ചെയര്‍മാന് നിര്‍ദേശം നല്‍കി മന്ത്രി കെ കൃഷ്ണന്‍കുട്ടി

പീഡന കേസില്‍ പ്രതിയായ കോച്ച് മനു കഴിഞ്ഞ 10 വര്‍ഷമായി കെസിഎയില്‍ കോച്ചാണ്. തെങ്കാശിയില്‍ കൊണ്ടുപോയി കുട്ടികളെ പീഡിപ്പിച്ചെന്നാണ് പരാതി. നിലവില്‍ ഇയാള്‍ പോക്‌സോ കേസില്‍ റിമാന്റിലാണ്. കുട്ടികളുടെ നഗ്‌ന ചിത്രം പകര്‍ത്തിയെന്നും ഇയാള്‍ക്കെതിരെ ആരോപണമുണ്ട്. മയക്കുമരുന്ന് നല്‍കി ഇയാള്‍ കുട്ടികളെ പീഡിപ്പിച്ചിരുന്നുവെന്നും സെലക്ഷന്‍ നല്‍കാന്‍ പണം ആവശ്യപ്പെടാറുണ്ടായിരുന്നുവെന്നും രക്ഷിതാക്കള്‍ പറയുന്നു. അവസരം നിഷേധിക്കുമെന്ന് ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുവെന്ന് ആരോപണമുണ്ട്.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

എന്നാല്‍ ഇതൊന്നും കെസിഎ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഒരു പെണ്‍കുട്ടി പരാതിയുമായി വന്നതോടെ കൂടുതല്‍ കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു. ദ്യശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

 

Leave a comment

Your email address will not be published. Required fields are marked *