#kerala #Top Four

മൂന്നാംഘട്ട സമരം പ്രഖ്യാപിച്ച് ആശമാര്‍; ഈ മാസം 20 മുതല്‍ നിരാഹാര സമരം

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാര്‍ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ . സമരം ചെയ്യുന്ന മൂന്ന് മുന്‍നിര നേതാക്കള്‍ അനിശ്ചിത കാലത്തേക്ക് നിരാഹാര സമരമിരിക്കും എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

അതേസമയം ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം തുടരുകയാണ്. ഇതിനിടെ ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണറേറിയം നല്‍കുന്നതിന് സര്‍ക്കാര്‍ നിശ്ചയിച്ച പത്ത് മാനദണ്ഡങ്ങള്‍ പിന്‍വലിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. യോഗങ്ങളില്‍ പങ്കെടുക്കാതിരുന്നാല്‍ ഉള്‍പ്പെടെ ഓണറേറിയത്തില്‍ നിന്ന് തുക പിടിക്കുന്ന തരത്തിലുള്ള കടുത്ത മാനദണ്ഡങ്ങള്‍ ഒഴിവാക്കണമെന്ന് ആശാ വര്‍ക്കര്‍മാരുടെ ആവശ്യമാണ് അംഗീകരിച്ചത്. എന്നാല്‍ ഓണറേറിയം വര്‍ധിപ്പിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ആശാ വര്‍ക്കര്‍മാര്‍.

Also Read; ഇന്ത്യയാണോ പാകിസ്താനാണോ മികച്ച ക്രിക്കറ്റ് ടീമെന്ന് ചോദ്യം; താന്‍ ക്രിക്കറ്റ് വിദഗ്ധനല്ലെന്ന് മോദി

 

Leave a comment

Your email address will not be published. Required fields are marked *