പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം തീരുമാനമായില്ല; വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമയം അന്തിമമാകാത്തതിനെ തുടര്‍ന്ന് വിഴിഞ്ഞം തുറമുഖത്തിന്റെ കമ്മീഷനിങ് വൈകും. ഡിസംബറില്‍ നടത്തേണ്ട കമ്മീഷനിങ് ജനുവരി അവസാനവാരമോ ഫെബ്രുവരിയിലോ മാത്രമേ ഉണ്ടാവുകയുള്ളൂ. അതേസമയം 70 ലേറെ കപ്പലുകള്‍ വന്ന വിഴിഞ്ഞം തുറമുഖം രാജ്യാന്തര തലത്തില്‍തന്നെ വന്‍വളര്‍ച്ചയിലേക്ക് നീങ്ങുകയാണ്. Also Read; കനത്ത മഴ; ശബരിമലയിലെ പരമ്പരാഗത കാനന പാതയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി വനംവകുപ്പ് ഈ മാസം 11ന് വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തന സജ്ജമായിട്ട് നാലുമാസമാകുകയാണ്. സാന്റ ഫര്‍ണാണ്ടോയെന്ന ഭീമന്‍ കപ്പലാണ് ജൂലൈ 11ന് തുറമുഖത്തേക്ക് ആദ്യമെത്തിയത്. അന്ന് […]