കശ്മീരില്‍ 5 വീടുകള്‍ തകര്‍ത്തു; തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തീവ്രവാദികള്‍ക്കെതിരായ നടപടി ശക്തമാക്കി അധികൃതര്‍. കശ്മീരില്‍ അഞ്ച് ഭീകരരുടെ വീടുകള്‍ ജില്ലാ ഭരണകൂടം ഇന്നലെ തകര്‍ത്തു. കശ്മീരിലെ ഷോപിയാന്‍, കുല്‍ഗാം എന്നീ ജില്ലകളില്‍ ഓരോ വീടുകളും പുല്‍വാമയില്‍ മൂന്ന് വീടുകളുമാണ് തകര്‍ത്തത്. ഷോപിയാനില്‍ മുതിര്‍ന്ന ലഷ്‌കരെ ത്വയ്ബ കമാന്‍ഡര്‍ ഷാഹിദ് അഹ്‌മദ് കുട്ടേയുടെയും കുല്‍ഗാമില് ഭീകരന്‍ സാഹിദ് അഹമ്മദിന്റെയും വീടുകള്‍ തകര്‍ത്തു. പുല്‍വാമയില്‍ ലഷ്‌കര്‍ ഭീകരന്‍ ഇഷാന്‍ അഹമ്മദ് ഷെയ്ഖ്, ഹാരിസ് അഹമ്മദ്, അഹ്‌സാന്‍ ഉള്‍ ഹഖ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് […]

പഹല്‍ഗാം ഭീകരാക്രണത്തില്‍ വിറങ്ങലിച്ച് രാജ്യം; മരണം 29 ആയി

ഡല്‍ഹി: ജമ്മുകശ്മീരിലെ പഹല്‍ഗാമിലെ ബൈസരണിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 29 ആയി ഉയര്‍ന്നു എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തില്‍ പരിക്കേറ്റ പത്തിലധികം പേര്‍ ചികിത്സയിലുണ്ട്. ഇടപ്പള്ളി സ്വദേശി രാമചന്ദ്രനും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടി ഇന്നുണ്ടാകും. ഒരു നേപ്പാള്‍ സ്വദേശിയും യുഎഇ പൗരത്വമുള്ള ഇന്ത്യന്‍ വംശജനും കൊല്ലപ്പെട്ടവരിലുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ശ്രീനഗറില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം ശ്രീനഗറില്‍ തന്നെ നടത്തും. മൃതദേഹങ്ങള്‍ വിട്ടുനല്‍കാന്‍ 2 ദിവസം വരെ കാലതാമസമെടുത്തേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്. Join […]

കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ തുടരുന്നു ; ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡര്‍ ഫറുഖ് അഹമ്മദ് ഉള്‍പ്പെടെ എട്ട് ഭീകരരെ സൈന്യം വധിച്ചു

ഡല്‍ഹി: ജമ്മു കാശ്മീരില്‍ കുല്‍ഗാമിലെ ഏറ്റുമുട്ടലില്‍ എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരം. ശനിയാഴ്ച മുതല്‍ തുടങ്ങിയ ഏറ്റുമുട്ടലിലാണ് ഹിസ്ബുള്‍ മൂജാഹിദ്ദീന്‍ സീനിയര്‍ കമാന്‍ഡറെയടക്കം എട്ട് ഭീകരരെ സൈന്യം വധിച്ചതായി വിവരമുള്ളത്. ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാര്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് പ്രദീപ് നൈനും ഹവില്‍ദാര്‍ രാജ്കുമാറുമാണ് ഏറ്റുമുട്ടലില്‍ മരിച്ചത്. Also Read ; പ്ലാസ്റ്റിക് ബോളുകളില്‍ സ്‌ഫോടക വസ്തു; മുംബൈയിലെ സെന്‍ഡ്രല്‍ ജയിലില്‍ സ്‌ഫോടനം ശനിയാഴ്ച ഉച്ചയോടെ മേഖലയില്‍ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു […]

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം ; ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്ക്, ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍.മൂന്ന് ദിവസത്തിനിടെ കശ്മീരില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. കശ്മീരിലെ ഡോഡയിലാണ് ഭീകരാക്രമണം നടന്നത്. സൈനിക പോസ്റ്റിന് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു ഭീകരന്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. Also Read ; ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പത്ത് വയസുകാരിയുടെ ഹര്‍ജി: ആവശ്യം നിരസിച്ച് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം കശ്മീരിലെ കത്വയില്‍ ഭീകരര്‍ വെടിയുതിര്‍ത്തിരുന്നു. തീര്‍ത്ഥാടകരുമായി […]

കശ്മീരിലേക്ക് വിനോദയാത്രപോയ 13 പേരുടെ സംഘത്തിന് അപ്രതീക്ഷിത ദുരന്തം

ശ്രീനഗര്‍ : സോജില പാസില്‍ കാര്‍ കൊക്കയിലേക്കു വീണു പാലക്കാട് ചിറ്റൂര്‍ സ്വദേശികളായ 4 വിനോദസഞ്ചാരികളും കശ്മീര്‍ സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്. സുഹൃത്തുക്കള്‍ ചേര്‍ന്നു ചിട്ടി നടത്തി തുക സ്വരൂപിച്ച് കശ്മീരിലേക്ക് പോയ 13 പേരുടെ സംഘത്തിനായിരുന്നു അപ്രതീക്ഷിത അപകടം. പരുക്കേറ്റ 3 പേരില്‍ ഒരാളുടെ നില ഗുരുതരമാണ്. ശ്രീനഗര്‍ ഹൈവേയില്‍ ഇന്നലെ വൈകിട്ടു നാലരയോടെയാണ് അപകടം സംഭവിച്ചത്. 13 പേരുടെ സംഘം നവംബര്‍ 30നാണ് ട്രെയിനില്‍ പുറപ്പെട്ടിരുന്നത്. ഇവര്‍ ഇത്തരത്തില്‍ യാത്ര പോകാന്‍ തുടങ്ങിയിട്ട് 5 […]