പി സി ജോര്‍ജ് ഐസിയുവില്‍; ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായാല്‍ പാലാ സബ് ജയിലേക്ക് മാറ്റും
കോട്ടയം: വിദ്വേഷ പ്രസംഗ കേസില്‍ റിമാന്‍ഡിലായ ബിജെപി നേതാവ് പി സി ജോര്‍ജ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍. പി സി ജോര്‍ജിനെ കാര്‍ഡിയോളജി വിഭാഗത്തിലെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്നലെ നടന്ന വൈദ്യ പരിശോധനയില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ ഇസിജി വ്യതിയാനം ഉണ്ടെന്ന് കണ്ടെത്തിയതിനാല്‍ ഡോക്ടര്‍മാര്‍ പി സിയെ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. Also Read; 6 മണിക്കൂറിനുള്ളില്‍ നടത്തിയത് 5 കൊലപാതകങ്ങള്‍; ആസൂത്രണത്തോടെ നടത്തിയ അരുംകൊലയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് […]