ആകാശയില്‍ നിന്ന് പൈലറ്റുമാര്‍ കൊഴിഞ്ഞു പോകുന്നു,

ആകാശ എയര്‍ലൈന്‍സില്‍ നിന്ന് പൈലറ്റുമാര്‍ കൂട്ടത്തോടെ ഒഴിഞ്ഞു പോകുന്നു. 43 പൈലറ്റുമാരാണ് കൂട്ടത്തോടെ ഇപ്പോള്‍ എയര്‍ലൈന്‍ വിട്ടിരിക്കുന്നത്. ഓഗസ്റ്റില്‍ കമ്പനി 700 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു. സെപ്റ്റംബറില്‍ കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കുമെന്ന് പ്രതീക്ഷിക്കുന്നത്. പുതുതായി ആരംഭിച്ച കമ്പനി പ്രതിസന്ധിയിലാണെന്നും എയര്‍ലൈന്‍ അടച്ചുപൂട്ടുമെന്നും സൂചനകളുണ്ട്. എയര്‍ലൈന്‍ ചൊവ്വാഴ്ച ഈ വിവരം ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. പൈലറ്റുമാര്‍ കൂട്ടത്തോടെ പെട്ടെന്ന് രാജി വെച്ചതോടെ സെപ്റ്റംബറില്‍ പ്രതിദിനം 24 വിമാനങ്ങള്‍ റദ്ദാക്കാന്‍ വിമാനക്കമ്പനിയെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്
വന്‍കിട നിക്ഷേപകനായ രാഖേഷ് ജുന്‍ജുന്‍വാലയുടെ മരണത്തോടെ ദിശാബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് അദ്ദേഹത്തിന്റെ സ്വപ്ന കമ്പനിയായ ആകാശ എയര്‍ലൈന്‍. എസ്എന്‍വി ഏവിയേഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരില്‍ കമ്പനി രജിസ്റ്റര്‍ ചെയ്താണ് ആകാശ എയര്‍ലൈന്‍ എന്ന ബ്രാന്‍ഡിന് കീഴില്‍ ഫ്ലൈറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. എന്നാല്‍ രാഖേഷ് ജുന്‍ജുന്‍വാലയുടെ മരണശേഷം എയര്‍ലൈന്റെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണ്.