എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി: അതാത് സംസ്ഥാനങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരെ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കുന്നതിന് സ്വമേധയാ നടപടികള്‍ ആരംഭിക്കാന്‍ ഹൈക്കോടതികളോട് സുപ്രീം കോടതി വീണ്ടും നിര്‍ദ്ദേശിച്ചു. കേസുകള്‍ തീര്‍പ്പാക്കുന്നത് നിരീക്ഷിക്കാന്‍ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരോട് പറഞ്ഞിട്ടുണ്ട്. പൊതുപ്രവര്‍ത്തകരും ജുഡീഷ്യറിയിലെ അംഗങ്ങളുമായി ബന്ധപ്പെട്ട ക്രിമിനല്‍ കേസുകള്‍ ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കുന്നതിനും കുറ്റക്കാരായ വ്യക്തികളെ നിയമനിര്‍മ്മാണ, എക്‌സിക്യൂട്ടീവ്, എന്നീ തസ്തികകളില്‍ നിന്ന് വിലക്കുന്നതിനും പ്രത്യേക കോടതികള്‍ സ്ഥാപിക്കുന്നതിനുള്ള പൊതുതാല്‍പര്യ ഹര്‍ജി (പിഐഎല്‍) പരിഗണിക്കുകയായിരുന്നു കോടതി. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരായ 5,175 […]