ചിരിച്ച് മരിക്കാന്‍ നല്ലത് യമുന
നാട്ടിന്‍പുറത്തിന്റെ നിഷ്‌കളങ്കതയും സ്നേഹവും പരിഭവങ്ങളും സൗഹൃദവും ഊഷ്മളതയും തമാശയും മലയാള സിനിമക്ക് അന്യം നിന്ന് പോയിട്ടില്ലെന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് നവാഗതനായ വിജേഷ് പാണത്തൂര്‍, ഉണ്ണി വെള്ളാറ എന്നിവര്‍ ചേര്‍ന്ന് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ധ്യാന്‍ ശ്രീനിവാസ് കേന്ദ്ര കഥാപാത്രമായിട്ടുള്ള നദികളില്‍ സുന്ദരി യമുന.
കടമ്പേരി എന്ന ഗ്രാമ പശ്ചാത്തലത്തില്‍ നിന്നുള്ള ലളിതമായൊരു കഥ. ധ്യാനിന്റെ കഥാപാത്രം കണ്ണനെയും അജു വര്‍ഗീസിന്റെ വിദ്യാധരനെയും ചുറ്റിപ്പറ്റി നീങ്ങുന്ന രസകരമായ ജീവിത മുഹൂര്‍ത്തങ്ങളാണ് സിനിമയിലുടനീളം. ചെറിയ തമാശകളുമായി ആദ്യവസാനം ഫീല്‍ ഗുഡ് ആയി ഒഴുകുന്ന സിനിമയില്‍ നിര്‍മല്‍ പാലാഴി, കലാഭവന്‍ ഷാജോണ്‍, സുധീഷ്, ദേവരാജ് കോഴിക്കോട്, രാജേഷ് അഴിക്കോടന്‍, സോഹന്‍ സിനുലാല്‍, ശരത് ലാല്‍, കിരണ്‍ രമേശ്, വിസ്മ ശശികുമാര്‍, ആമി, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, അനീഷ് പാര്‍വ്വണ എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
കണ്ണൂരിലെ നാട്ടിന്‍പുറങ്ങളാണ് ചിത്രത്തിന്റെ പശ്ചാത്തലം. പാര്‍ട്ടി അംഗമായ കണ്ണന് ഒരു ദിവസം പെട്ടെന്ന് കല്യാണം കഴിക്കണമെന്ന ആഗ്രഹം പൊട്ടി മുളയ്ക്കുന്നു. ഇതിനിടയില്‍, ശത്രുപക്ഷത്തുള്ള വിദ്യാധരനും പെണ്ണുകാണല്‍ ഉഷാറാക്കുന്നു. രണ്ടു പേരുടെയും പെണ്ണുകാല്‍ യാത്രകളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് നദികളില്‍ സുന്ദരി യമനുയുടെ അവര്‍ണനീയ സൗന്ദര്യം.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരവേല്‍പ്പ് എന്ന ചിത്രത്തിലെ വെള്ളാരപ്പൂമല മേലെ എന്ന ഗാനം ഈ ചിത്രത്തില്‍ പുനരാവിഷ്‌കരിച്ചിട്ടുണ്ട്. സംഗീത സംവിധായകന്‍ അരുണ്‍ മുരളീധരന്റെ പുതിയ വേര്‍ഷനും പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഉണ്ണിമേനോനാണ് ഗാനാലാപനം. മലയാള ഹാസ്യ സിനിമകള്‍ക്കിടയില്‍ എന്നും ഓര്‍മിക്കപ്പെടുന്നതാകും ഈ ധ്യാന്‍ സിനിമ. പ്രമേയം കൊണ്ടും അവതരണ ശൈലി കൊണ്ടും ശ്രദ്ധേയമാകുന്ന സിനിമയുടെ വിതരണം ക്രെസന്റ് റിലീസ് ത്രൂ സിനിമാറ്റിക്ക ഫിലിംസാണ്