മഹാരാഷ്ട്രയിലെ കടല്‍തീരത്ത് സംശയാസ്പദമായ രീതിയില്‍ ഒരു ബോട്ട്; സുരക്ഷ വര്‍ധിപ്പിച്ച് പോലീസ്
മുംബൈ: മഹാരാഷ്ട്രയിലെ കടല്‍തീരത്ത് സംശയാസ്പദമായ രീതിയില്‍ ഒരു ബോട്ട് കണ്ടതിനെ തുടര്‍ന്ന് തീരപ്രദേശങ്ങളില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുകയാണെന്ന് പോലീസ്. റായ്ഗഡ് ജില്ലയിലെ റെവ്ദണ്ട തീരത്തിന് സമീപമാണ് ബോട്ട് കണ്ടത്. കോര്‍ലായ് തീരത്ത് നിന്ന് രണ്ട് നോട്ടിക്കല്‍ മൈല്‍ അകലെയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ ബോട്ട് കണ്ടതെന്ന് പോലീസ് അറിയിച്ചു. ബോട്ട് മറ്റേതെങ്കിലും രാജ്യത്തിന്റെയാകാമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം.
Also Read; മലപ്പുറത്ത് നിന്ന് പിടിയിലായ കടുവ ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍
വിവരം അറിഞ്ഞയുടന്‍ തന്നെ കടല്‍തീരത്തേക്ക് റായ്ഗഡ് പോലീസും ബോംബ് ഡിറ്റെക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡും (ബിഡിഡിഎസ്), ക്വിക്ക് റെസ്പോണ്‍സ് ടീമും (ക്യുആര്‍ടി) , നാവികസേനയും, കോസ്റ്റ് ഗാര്‍ഡുകളും എത്തിയിരുന്നു. റായ്ഗഡ് സൂപ്രണ്ട് ഓഫ് പോലീസ് അഞ്ചല്‍ ദലാള്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരോടൊപ്പവും എത്തിയിരുന്നു. കനത്ത മഴയും ശക്തമായ കാറ്റും കാരണം ബോട്ടിന്റെ അടുത്തേക്കെത്താനുളള ശ്രമങ്ങള്‍ തടസപ്പെട്ടെന്നും ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു. പ്രദേശത്ത് വലിയൊരു പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്നും മുന്‍കരുതലിന്റെ ഭാഗമായി ജില്ലയിലെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അഞ്ചല്‍ ദലാള്‍ പറഞ്ഞു.
Join with metro post:വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 

















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































