മലപ്പുറത്ത് നിന്ന് പിടിയിലായ കടുവ ഇനി പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍
തൃശൂര്‍: മലപ്പുറം കരുവാരക്കുണ്ടില്‍ നിന്ന് കഴിഞ്ഞ ദിവസം കൂട്ടിലായ കടുവയെ തൃശൂര്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ചു. ഇന്നലെ രാത്രി വളരെ വൈകിയാണ് കടുവയെ എത്തിച്ചത്. ഇനി 21 ദിവസം പാര്‍ക്കില്‍ ക്വാറന്റൈനിലാണ് കടുവ. ഇവിടെ സന്ദര്‍ശകര്‍ക്ക് കര്‍ശന വിലക്കുണ്ട്. നിലവില്‍ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ അഞ്ച് കടുവകള്‍ എത്തിക്കഴിഞ്ഞുവെന്ന് റവന്യൂ മന്ത്രിയും പാര്‍ക്ക് സ്ഥിതി ചെയ്യുന്ന ഒല്ലൂര്‍ മണ്ഡലത്തില്‍ എംഎല്‍എയുമായ കെ രാജന് പറഞ്ഞു. കാട്ടില്‍ നിന്ന് പിടികൂടുന്ന ശൗര്യമുള്ള മൃഗങ്ങളെ പുത്തൂരിലേക്കെത്തിക്കും. അവയെ കൃത്യമായി ട്രെയിന്‍ ചെയ്ത ശേഷമായിരിക്കും പുറത്തേക്കിറക്കുക.
Also Read; ടെക്സസിലെ മിന്നല്‍ പ്രളയം: 82 പേര് മരിച്ചതായി റിപ്പോര്‍ട്ട്
കഴിഞ്ഞ ദിവസം പ്രദേശത്തുകൂടി നടന്നുപോകുകയായിരുന്ന തൊഴിലാളികളാണ് വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കടുവ കുടുങ്ങിയത് കണ്ടത്. ടാപ്പിങ് തൊഴിലാളിയായ ഗഫൂറിനെ കൊന്ന കടുവയാണിതെന്നാണ് നിഗമനം. തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ എത്തി കടുവയെ മാറ്റാനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കടുവയെ കാട്ടിലേക്ക് വിട്ടാല്‍ ഇനിയും ജനവാസമേഖലയിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. പ്രതിഷേധം കണക്കിലെടുത്താണ് കടുവയെ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് മാറ്റിയത്.
Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ…





Malayalam 






































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































