January 22, 2025
#Career

പ്ലസ്ടു ഉള്ളവര്‍ക്ക് കേന്ദ്ര പോലീസില്‍ അവസരം

സ്റ്റാഫ് സെലെക്ഷന്‍ കമ്മീഷന്‍ (SSC) ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിള്‍ (Executive) പരീക്ഷക്ക് അപേക്ഷിക്കാം. ഇത്തവണ 7500+ ഒഴിവുകളാണ് ഉള്ളത്. മിനിമം യോഗ്യത പ്ലസ്ടു (സീനിയര്‍ സെക്കന്‍ഡറി). എഴുത്തു പരീക്ഷ, കായിക ക്ഷമതാ പരീക്ഷ എന്നിവ വഴിയാണ് തെരെഞ്ഞെടുപ്പ്. കേരളത്തില്‍ 7 ജില്ലയില്‍ പരീക്ഷ കേന്ദ്രങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാല്‍ 21,700 മുതല്‍ 69,100 രൂപ വരെ ശമ്പളവും മറ്റു കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യങ്ങളും ലഭിക്കും. പുരുഷന്മാര്‍ക്ക് അപേക്ഷ ഫീസ് 100 രൂപയാണ്. സ്ത്രീകള്‍ക്കും SC/ST, Ex.സര്‍വീസ് കാറ്റഗറിക്കും ഫീസ് വേണ്ട. ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനും കൂടുതല്‍ വിവരങ്ങള്‍ക്കും https://ssc.nic.in/ സന്ദര്‍ശിക്കുക. അപേക്ഷ അയക്കേണ്ട അവസാന തിയ്യതി സെപ്റ്റംബര്‍ 30

Leave a comment

Your email address will not be published. Required fields are marked *