മദ്ധ്യപ്രദേശിലും ഛത്തീസ്ഗഢിലും മുഖ്യമന്ത്രിമാര്‍ക്ക് ഇന്ന് സത്യപ്രതിജ്ഞ
ന്യൂഡല്‍ഹി: മദ്ധ്യപ്രദേശിലെയും ഛത്തീസ്ഗഢിലെയും മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുതിര്‍ന്ന ബി ജെ പി നേതാക്കളും പങ്കെടുക്കുന്നതാണ്. മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായി മോഹന്‍ യാദവിനെയും ഛത്തീസ്ഗഢ് മുഖ്യമന്ത്രിയായി വിഷ്ണു ഡിയോ സായിയേയുമാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഒ ബി സി നേതാവായ മോഹന്‍ യാദവ് കഴിഞ്ഞ ചൗഹാന്‍ മന്ത്രിസഭയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്നു.എന്നാല്‍ ബി ജെ പിയെ വീണ്ടും അധികാരത്തിലെത്തിച്ച ചൗഹാന് വീണ്ടും മുഖ്യമന്ത്രിപദം നല്‍കുമെന്നായിരുന്നു കരുതിയിരുന്നത്.
Also Read; ഇന്ത്യക്കാര്‍ 2040 ല്‍ ചന്ദ്രനില്‍ ടൂര്‍ പോകും
അതുപോലതന്നെ ചത്തീസ്ഗഢിലെ ആദ്യ ഗോത്ര വിഭാഗക്കാരനായ മുഖ്യമന്ത്രിയാണ് അമ്പത്തിയൊന്‍പതുകാരനായ വിഷ്ണു ഡിയോ സായി.