കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കല്‍പ്പറ്റ: വയനാട്ടിലെ നരഭോജി കടുവയെ വെടിവെക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഒരു മനുഷ്യ ജീവന്‍ നഷ്ടമായതിനെ എങ്ങനെ കുറച്ച് കാണും എന്ന് ചോദിച്ചായിരുന്നു ഹൈക്കോടതി ഹര്‍ജി തളളിയത്. ഇത്തരത്തിലൊരു വിഷയത്തില്‍ ഹര്‍ജി സമര്‍പ്പിച്ചത് പ്രശസ്തിക്ക് വേണ്ടിയാണോ എന്ന് ആരാഞ്ഞ കോടതി ഹര്‍ജിക്കാരന് 25,000 പിഴയും ചുമത്തി. ആക്രമണത്തിന് പിന്നില്‍ ഏത് കടുവയാണെന്ന് തെളിഞ്ഞിട്ടില്ല, പിടികൂടാന്‍ കഴിഞ്ഞില്ലെങ്കില്‍ മാത്രമേ വെടിവെക്കാവൂ, മാര്‍ഗരേഖ പാലിക്കാതെയാണ് വെടിവെക്കാന്‍ ഉത്തരവിട്ടത് എന്നിവയെല്ലാമായിരുന്നു ഹര്‍ജിയിലുണ്ടായിരുന്നത്.
സുല്‍ത്താന്‍ ബത്തേരി വാകേരിയില്‍ പ്രജീഷ് എന്ന യുവാവിനെ കഴിഞ്ഞ ദിവസമാണ് കടുവ കടിച്ചു കൊന്നത്. പശുവിന് പുല്ലരിയാന്‍ പോയ പ്രജീഷ് വൈകീട്ട് പാല്‍ വില്‍പ്പന നടത്തുന്നിടത്ത് എത്താതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കടുവ ഭക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹ ഭാഗങ്ങള്‍ പലയിടത്തായാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ പ്രദേശ വാസികള്‍ ഭീതിയിലാണ്.
Also Read; രാത്രി രണ്ട് മണിക്ക് കാമുകി വീട്ടില്‍ വിളിച്ചുവരുത്തി കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ചു