#Top Four

ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയില്‍ സ്ഫോടനം നടന്നതായി ഫോണ്‍ സന്ദേശം

ന്യൂഡല്‍ഹി: ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം നടന്നതായുള്ള ഫോണ്‍ സന്ദേശം. പിന്നാലെ സ്ഥലത്ത് പോലീസിനൊപ്പം എന്‍ ഐ എയുടെയും പരിശോധന. ഡല്‍ഹി ചാണക്യപുരിയിലെ ഇസ്രയേല്‍ എംബസിയിലാണ് സ്ഫോടനം നടന്നെന്ന് അജ്ഞാതന്‍ ഫോണ്‍ വിളിച്ചറിയിച്ചത്.

പോലീസ് സംഘം സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും സംശയിക്കുന്ന ഒന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് പോലീസിന് പിന്നാലെ ഫോറന്‍സിക്, എന്‍.ഐ.എ സംഘവും സ്ഥലത്ത് പരിശോധന നടത്തി.

Also Read; മെല്‍ബണ്‍ ടെസ്റ്റിലും ഓസ്ട്രേലിയക്ക് മികച്ച തുടക്കം

വൈകിട്ട് അഞ്ച് മണിയോടെയാണ് സ്ഫോടനമുണ്ടായത്. വലിയശബ്ദം കേട്ട് ഞാന്‍ പുറത്തേക്ക് ഓടിവന്നപ്പോള്‍ മരത്തിന് മുകളില്‍ നിന്ന് വലിയ പുക ഉയരുന്നത് കണ്ടു.’ ദൃക്സാക്ഷികളില്‍ ഒരാള്‍ പറയുന്നു. എംബസിയിലെ ജീവനക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചത്.

 

Leave a comment

Your email address will not be published. Required fields are marked *