രാമക്ഷേത്ര ഉദ്ഘാടനം: രാംജ്യോതി കൊണ്ടുവരുന്നത് രണ്ട് മുസ്ലീം സ്ത്രീകള്‍

അയോധ്യ: രാമക്ഷേത്ര ഉദ്ഘാടനത്തിനു മുന്നോടിയായി അയോധ്യയില്‍ നിന്ന് കാശിയിലേക്ക് രാംജ്യോതി കൊണ്ടു വരുന്നത് രണ്ട് മുസ്ലീം സ്ത്രീകള്‍ ആയിരിക്കും. വാരണാസി സ്വദേശികളായ നസ്‌നീന്‍ അന്‍സാരി, നജ്മ പര്‍വീണ്‍ എന്നിവരാകും രാംജ്യോതി കൊണ്ടുവരികയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.
രാമന്‍ തങ്ങളുടെ പൂര്‍വ്വികരാണെന്നും എല്ലാ ഇന്ത്യക്കാരുടെയും ഡി എന്‍ എ ഒന്നാണെന്നുമുള്ള സന്ദേശമാകും രാംജ്യോതി യാത്രയില്‍ ഇവര്‍ മുന്നോട്ട് വെക്കുക. രാമജ്യോതിയുമായി ഞായറാഴ്ച യാത്ര പുറപ്പെടുന്ന ഇവര്‍ ജനുവരി 21 മുതല്‍ രാമജ്യോതി വിതരണം ചെയ്യും.
ജനുവരി 22നാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങ്. ശ്രീരാമന്റെ വലിയ വിഗ്രഹം അന്നേ ദിവസം പ്രതിഷ്ഠിക്കും. ജനുവരി 16 മുതല്‍ അയോധ്യയില്‍ നിന്നും ഡല്‍ഹിയിലേക്കും ബെംഗളുരുവിലേക്കും കൊല്‍ക്കത്തയിലേക്കും സര്‍വീസുകള്‍ തുടങ്ങുമെന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസും അറിയിച്ചിട്ടുണ്ട്.
ALSO READ :ഗവര്‍ണര്‍ക്കു നേരെ അധിക്ഷേപ പരാമര്‍ശവുമായി എംഎം മണി