ഭൂട്ടാനില്‍ അനധികൃത നിര്‍മ്മാണവുമായി ചൈന

ന്യൂഡല്‍ഹി: ഭൂട്ടാനില്‍ അനധികൃത നിര്‍മ്മാണവുമായി ചൈന. പുതുതായി ലഭിച്ച ഉപഗ്രഹ ചിത്രങ്ങളിലാണ് ഭൂട്ടാനിലെ രാജകുടുംബത്തിന്റെ ഭൂസ്വത്തുക്കള്‍ വരെ ചൈന കയ്യേറിയതായി വ്യക്തമാകുന്നത്.
ചൈനയുടെ അതിവേഗ ടൗണ്‍ഷിപ്പ് നിര്‍മ്മാണം നടക്കുന്നത് ഭൂട്ടാനിലെ ഏറെ ചരിത്രപ്രാധാന്യമുള്ള ബേയുല്‍ ഖെന്‍പജോങ്ങിലെ നദീതീരത്താണ്. വടക്കു കിഴക്കന്‍ ഭൂട്ടാനിലേക്ക് ചൈന അനധികൃതമായി കടന്നു കയറുന്നതിന്റെ വിവരങ്ങളാണ് പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളില്‍ വ്യക്തമാക്കുന്നത്. ഇരുനൂറിലേറെ കെട്ടിടങ്ങളാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നതെന്നും നിലവില്‍ നിര്‍മ്മാണം തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ അന്തിമമായി ഇതിന്റെ കണക്കുകള്‍ പറയാന്‍ സാധിക്കില്ലെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Join with metropost: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..