#International #news

ബംഗ്ലാദേശില്‍ അഞ്ചാമതും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന

 

ധാക്ക: ബംഗ്ലാദേശില്‍ അഞ്ചാമതും പ്രധാനമന്ത്രിയായി ഷെയ്ഖ് ഹസീന. അവാമി ലീഗില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടിയാണ് ഷെയ്ഖ് ഹസീനയുടെ വിജയം. എന്നാല്‍ പ്രധാന പ്രതിപക്ഷമായ ബിഎന്‍പിയുടെ ബഹിഷ്‌കരണവും, വ്യാപകമായ അക്രമങ്ങളും കാരണം വലിയ നാണക്കേടുണ്ടാക്കിയ തെരഞ്ഞെടുപ്പ് കൂടിയാണിത്. ആകെയുള്ള 300 പാര്‍ലമെന്റ് സീറ്റില്‍ ഹസീനയുടെ അവാമി ലീഗ് 223 എണ്ണത്തില്‍ വിജയിച്ചു.

Also Read ; പിണറായി വിജയനെകുറിച്ചുള്ള സ്തുതിഗീതത്തെ തള്ളാതെ ഇ.പി ജയരാജന്‍

ബംഗ്ലാദേശ് സുപ്രീം പാര്‍ട്ടിയുടെ നിസാമുദീന്‍ ലഷ്‌കറാണ് ഷെയ്ഖ് ഹസീനയ്ക്കെതിരെ ഗോപാല്‍ഗഞ്ചില്‍ മത്സരിച്ചത്. എന്നാല്‍ ആകെ ലഭിച്ചത് 469 വോട്ടുകളാണ്. ഹസീന 2009 മുതല്‍ ബംഗ്ലാദേശ് ഭരിക്കുന്നുണ്ട്. പ്രതിപക്ഷം ബഹിഷ്‌കരിച്ചതിനാല്‍ മത്സരം തീര്‍ത്തും ഏകപക്ഷീയമായിരുന്നു. ബിഎന്‍പിയെയും, ജമാഅത്ത് ഇസ്ലാമിയുടെയും ബഹിഷ്‌കരണാഹ്വാനത്തെ തള്ളിക്കളഞ്ഞ് ജനങ്ങള്‍ വോട്ട് ചെയ്യാനെത്തിയെന്ന് അവാമി ലീഗ് ജനറല്‍ സെക്രട്ടി ഒബൈദുല്‍ ഖാദര്‍ പറഞ്ഞു

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *