ദക്ഷിണകൊറിയ പട്ടിയിറച്ചിയോട് വിടപറയുന്നു, ബില്‍ പാസാക്കി പാര്‍ലമെന്റ്

സോള്‍: ഇറച്ചിക്കായി പട്ടികളെ വളര്‍ത്തുന്നതും കശാപ്പുചെയ്യുചെയ്യുന്നതും വില്‍ക്കുന്നതും നിരോധിക്കുന്ന ബില്‍ ദക്ഷിണകൊറിയന്‍ പാര്‍ലമെന്റ് ചൊവ്വാഴ്ച ഏകകണ്ഠമായി പാസാക്കി. ഭരണ-പ്രതിപക്ഷഭേദമില്ലാതെ 208 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ആരും എതിര്‍ത്തില്ല എങ്കിലും രണ്ടുപേര്‍ വിട്ടുനിന്നു.
Also Read ; അയോധ്യാ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് കോണ്‍ഗ്രസ്
നിയമലംഘകര്‍ക്ക് മൂന്നു വര്‍ഷംവരെ തടവോ മൂന്ന് കോടി വോണ്‍ ( ഏകദേശം 19 ലക്ഷം രൂപ) പിഴയോ ശിക്ഷലഭിക്കും. 2027-ലേ നിയമം പ്രാബല്യത്തില്‍ വരൂ. പട്ടിയിറച്ചി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ബദല്‍ ഉപജിവനമാര്‍ഗം കണ്ടെത്തുന്നതിനുള്ള സമയമാണിത്. ഇതിനായി ഇവര്‍ക്ക് സര്‍ക്കാര്‍ സഹായവും ലഭിക്കും. ദക്ഷിണകൊറിയയിലെ 1600 റസ്റ്റോറന്റുകളില്‍ പട്ടിയിറച്ചി വിളമ്പുന്നുണ്ടെന്നാണ് കണക്ക്. ഇവിടെങ്ങളിലേക്ക് ഇറച്ചി നല്‍കാനായി 1150 പട്ടിഫാമുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
ജന്തുപ്രേമിയായ ഇപ്പോഴത്തെ പ്രസിഡന്റ് യുന്‍ സുക് യോളിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു പട്ടിയിറച്ചി നിരോധനം. അദ്ദേഹത്തിന്റെ ഭാര്യ കിം കിയോന്‍ ഹീയും ഈ ആവശ്യമുന്നയിക്കുന്നവരുടെ മുന്‍നിരയിലുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം