ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് തുടങ്ങും
ദില്ലി: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് മണിപ്പൂരില്‍ നിന്ന് ആരംഭിക്കും. പതിനഞ്ച് സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെ കടന്നുപോകുന്ന യാത്ര 66 ദിവസം നീണ്ടുനില്‍ക്കുന്നതാണ്. ഇന്ത്യയുടെ കിഴക്കു മുതല്‍ പടിഞ്ഞാറ് വരെയാണ് രാഹുലിന്റെ യാത്ര. ഇംഫാലില്‍ രാവിലെ പതിനൊന്നോടെ എത്തുന്ന രാഹുല്‍ കൊങ്‌ജോമിലെ യുദ്ധസ്മാരകത്തില്‍ ആദരവ് അര്‍പ്പിച്ച ശേഷം ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. ഇംഫാലിലെ പാലസ് ഗ്രൗണ്ടില്‍ പരിപാടിക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതിനാല്‍ യാത്രയുടെ ഉദ്ഘാടന പരിപാടി നടക്കുക ഥൗബലില്‍ ആയിരിക്കും. മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എഐസിസി അംഗങ്ങള്‍, എംപിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആദ്യദിനം പരിപാടിയുടെ ഭാഗമാവും.
Also Read; ഗ്യാലറിയില്‍ നിന്നും ചിത്രം എടുത്ത് നേരിട്ട് സ്റ്റിക്കറാക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്
അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയും ഇന്നലെ ചേര്‍ന്ന ഇന്ത്യ സഖ്യം യോഗത്തില്‍ ചര്‍ച്ചയായി എന്ന് നേതാക്കള്‍ അറിയിച്ചു. സഖ്യത്തിലെ പാര്‍ട്ടികളേയും യാത്രയുടെ ഭാഗമാകാന്‍ ക്ഷണിച്ചെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. അതേസമയം, സഖ്യത്തിനെതിരെ ബിജെപി കടുത്ത വിമര്‍ശനമാണ് ഉയര്‍ത്തുന്നത്. സഖ്യം വൈകാതെ പൊളിയും എന്നാണ് പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് ദിലീപ് ഘോഷ് പറഞ്ഞത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം