January 21, 2025
#Crime #Top News

ഗ്യാസ് കട്ടര്‍കൊണ്ട് എടിഎം തകര്‍ക്കാന്‍ ശ്രമം; 21 ലക്ഷം രൂപ കത്തി നശിച്ചു

മുംബൈ: ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് എ ടി എം മെഷീന്‍ തകര്‍ക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തില്‍ 21 ലക്ഷം രൂപ കത്തിനശിച്ചു. മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വിഷ്ണുനഗറിലെ ദേശസാല്‍കൃത്ര ബാങ്കിന്റെ എടിഎമ്മാണ് മോഷ്ടാക്കള്‍ തകര്‍ക്കാന്‍ ശ്രമിച്ചത്. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു. 2023 ഡിസംബറില്‍ ബെംഗളുരുവിലെ നെലമംഗലയിലും സമാനസംഭവം നടന്നിരുന്നു. ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് യന്ത്രം തകര്‍ക്കുന്നതിനിടെ നിരവധി നോട്ടുകളാണ് കത്തിനശിച്ചത്. 2020 ല്‍ തമിഴ്‌നാട്ടിലെ നാമക്കല്‍ ജില്ലയിലെ രാസിപുരത്തും എ ടി എമ്മിലെ നോട്ടുകള്‍ മോഷണശ്രമത്തിനിടെ കത്തിനശിച്ചിരുന്നു.

Also Read; അരഞ്ഞാണം മോഷ്ടിച്ച് കടന്നുകളഞ്ഞ യുവതി പിടിയില്‍

Leave a comment

Your email address will not be published. Required fields are marked *