#Others #Top News

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം: തൃശൂരില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പ്രാദേശിക അവധി; പൊതുപരീക്ഷകളെ ബാധിക്കില്ല

തൃശൂര്‍: പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് തൃശൂരില്‍ നാളെ (17-01-24) പ്രാദേശിക അവധി. ഗുരുവായൂര്‍, കണ്ടാണശ്ശേരി, ചൂണ്ടല്‍, നാട്ടിക, വലപ്പാട് തുടങ്ങിയ പ്രദേശങ്ങളിലാണ് അവധി. പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്. പൊതുപരീക്ഷകളെ ബാധിക്കില്ല. കേന്ദ്ര-സംസ്ഥാന, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകള്‍ക്കും അവധി ബാധകമല്ല. രണ്ടു ദിവസത്തെ കേരളസന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൊച്ചിയില്‍ എത്തും. നാളെ രാവിലെ ആറിന് ഹെലികോപ്റ്ററില്‍ ഗുരുവായൂരിലെത്തും. 7.40 മുതല്‍ 20 മിനിറ്റ് ക്ഷേത്രത്തില്‍ ചെലവഴിക്കും. 8.45ന് ക്ഷേത്രത്തിന് മുന്നിലെ കല്യാണമണ്ഡപത്തില്‍ നടന്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കും. 9.50ന് ഹെലികോപ്റ്ററില്‍ തൃപ്രയാറിലേക്കു പുറപ്പെടും. 10.30ന് ശ്രീരാമസ്വാമി ക്ഷേത്ര ദര്‍ശനം.

Also Read;പ്രധാനമന്ത്രി ഇന്നെത്തും; അരലക്ഷം പേര്‍ പങ്കെടുക്കുന്ന റോഡ് ഷോ വൈകീട്ട് 6.30ന്

Leave a comment

Your email address will not be published. Required fields are marked *