January 22, 2025
#Crime #Movie #Top News #Trending

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസ്; പ്രധാന പ്രതി പിടിയില്‍

ന്യുഡല്‍ഹി: നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശില്‍ നിന്നാണ് പ്രതി പിടിയിലായതെന്ന് ഡല്‍ഹി പോലീസിലെ ഇന്റലിജിന്റ് ഫ്യൂഷന്‍ ആന്‍ഡ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐ.എഫ്.എസ്.ഒ) വിഭാഗം ഡി.സി.പി. ഹേമന്ദ് തിവാരി അറിയിച്ചു.

Also Read ; രാമപ്രതിഷ്ഠാ ദിനം: റിസര്‍വ് ബാങ്കും അവധി; ഓഹരിക്കമ്പോളം പ്രവര്‍ത്തിക്കില്ല, അധികാര ദുര്‍വിനിയോഗമെന്ന് സി പി എം

രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ കഴിഞ്ഞ നവംബറിലാണ് ഇന്റെര്‍നെറ്റില്‍ വ്യാപകമായി പ്രചരിച്ചത്. ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് ദൃശ്യം പ്രചരിച്ചത്. എന്നാല്‍ എ.ഐ. അധിഷ്ടിതമായ ഡീപ് ഫേക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച മോര്‍ഫ്ഡ് വീഡിയോ ആയിരുന്നു പ്രചരിച്ചതെന്ന് അന്ന് തന്നെ വ്യക്തമായിരുന്നു. സാറാ പാട്ടേല്‍ എന്ന ബ്രിട്ടീഷ്-ഇന്ത്യന്‍ സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സറുടെ വീഡിയോ ഉപയോഗിച്ചാണ് രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ നിര്‍മ്മിച്ചത്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ തന്നെ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 465, 469, ഐ.ടി. നിയമത്തിലെ 66 (സി), 66 (ഇ) എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഡല്‍ഹി പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. വീഡിയോ പങ്കുവെച്ചവര്‍ ഉള്‍പ്പെടെ നിരവധി പേരെ കേസുമായി ബന്ധപ്പെട്ട് പോലീസ് ചോദ്യംചെയ്തിരുന്നു.

രശ്മികയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ഇന്ത്യയില്‍ ഡീപ് ഫേക്ക് വലിയ ചര്‍ച്ചയായത്. ഡീപ് ഫേക്ക് വിഡിയോയില്‍ നടപടി ആവശ്യപ്പെട്ടും രശ്മികയ്ക്ക് പിന്തുണയറിയിച്ചും ബോളിവുഡ് താരം അമിതാഭ് ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഡീപ്പ് ഫേക്കിനെ കുറിച് കേന്ദ്ര ഐ. ടി. മന്ത്രി രാജിവ് ചന്ദ്രശേഖര്‍ അന്ന് സോഷ്യല്‍ കമ്പനികള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *