പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു, കൂട്ടുനിന്നത് ഭാര്യ; പോക്‌സോ കേസില്‍ ഒളിവില്‍പ്പോയ ദമ്പതിമാര്‍ പിടിയില്‍
പനമരം(വയനാട്): കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതികളായ ദമ്പതിമാര്‍ കീഴടങ്ങി. പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് തിങ്കളാഴ്ച രാവിലെ കേണിച്ചിറ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കാനായി കൊണ്ടു പോയി.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ 2020 മുതല്‍ 2023 വരെ മാനസികവും ശാരീരികവുമായി പീഡിപ്പിച്ചെന്നാണ് പരാതി. ഒമ്പതാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയെ ഭാര്യയുടെ ഒത്താശയോടെ പ്രചിത്തന്‍ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. ഇതിനെല്ലാം ഭാര്യ കൂട്ടുനിന്നെന്നും പരാതിയില്‍ പറയുന്നു. കുട്ടിയുടെ പെരുമാറ്റത്തില്‍ മാറ്റം തോന്നിയ മാതാപിതാക്കള്‍ ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം