പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പാകിസ്ഥാനികള്‍ക്കെതിരെ കേസ്
ദുബായ്: ദുബായില്‍ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം കുഴിച്ചുമൂടിയ സംഭവത്തില്‍ പാകിസ്ഥാനികള്‍ക്കെതിരെ കേസ്.
ട്രേഡിംഗ് കമ്പനിയില്‍ പി ആര്‍ ഒ ആയ തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി അനില്‍ വില്‍സെന്റാണ് ഈ മാസം മൂന്നാം തീയതി കാണാതായത്. ഈ മാസം മൂന്നാം തീയതി സ്റ്റോക്ക് പരിശോധിക്കാന്‍ വേണ്ടി കൂടെ ജോലി ചെയ്യുന്ന പാകിസ്ഥാന്‍ സ്വദേശിക്കൊപ്പം പോയതായിരുന്നു അനില്‍.
Also Read; ചെന്നൈ വിമാനത്താവളത്തില്‍ ഹൈഡ്രജന്‍ ബലൂണ്‍ പതിച്ച നിലയില്‍
തിരിച്ചെത്താതായതോടെ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ജോലി സംബന്ധമായ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇതിനെതുടര്‍ന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അനിലിന്റെ മൃതദേഹം നാട്ടിലെത്തിച്ചു.