മാത്യു കുഴല്‍നാടന്റെ റിസോര്‍ട്ടിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ അനുമതി

ഇടുക്കി: മാത്യു കുഴല്‍നാടന്റെ ചിന്നക്കനാല്‍ റിസോര്‍ട്ട് ഭൂമിയിലെ അധിക ഭൂമി ഏറ്റെടുക്കാന്‍ ജില്ലാ കളക്ടറുടെ അനുമതി. ലാന്‍ഡ് റവന്യു തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ട് കളക്ടര്‍ അംഗീകരിച്ചു. പ്രാഥമിക നടപടിയുടെ ഭാഗമായി സര്‍വ്വേ പ്രകാരം വില്ലേജ് ഓഫീസറോട് റിപ്പോര്‍ട്ട് വാങ്ങും. ഇതിന് ശേഷമാണ് ഹിയറിങ് നടത്തുക.
Also Read ; അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച് ട്രംപ്
മാത്യു കുഴല്‍നാടന്റെ കൈവശം 50 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി ഉണ്ടെന്നാണ് കണ്ടെത്തല്‍. അധിക ഭൂമിയുണ്ടെന്ന വിജിലന്‍സിന്റെ കണ്ടെത്തല്‍ കഴിഞ്ഞ ദിവസമാണ് റവന്യു വകുപ്പ് ശരിവെച്ചത്. ഇടുക്കി ജില്ലാ കളക്ടര്‍ക്ക് ഉടുമ്പന്‍ചോല ലാന്‍ഡ് റവന്യു തഹസിദാറാണ് റിപ്പോര്‍ട്ട് നല്‍കിയത്.
മാത്യുവിന്റെ മൊഴിയെടുത്ത ശേഷം വിജിലന്‍സ് ഇക്കാര്യം വ്യക്തമാക്കിയത്. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടി സര്‍വേ വിഭാഗത്തിന്റെ സഹായത്തോടെ വിജിലന്‍സ് സ്ഥലം അളന്നപ്പോഴാണ് അധിക ഭൂമി കൈവശമുണ്ടെന്ന് കണ്ടെത്തിയത്. മൂന്ന് ആധാരങ്ങളിലായി ഒരേക്കര്‍ 23 സെന്റ് ഭൂമിയാണ് മാത്യു കുഴല്‍നാടന്റെ പേരിലുള്ളത്.
അധികമായി കൈവശം വച്ചിരിക്കുന്ന സ്ഥലത്തിന്റെ കാര്യത്തില്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ടായിരുന്നു തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നത്. സ്ഥലം തിരികെ പിടിക്കാന്‍ ശുപാര്‍ശ നല്‍കുമെന്ന് വിജിലന്‍സും വ്യക്തമാക്കിയിരുന്നു. കേസില്‍ അഞ്ച് റവന്യു ഉദ്യോഗസ്ഥരുടെ മൊഴി വിജിലന്‍സ് അടുത്ത ദിവസം രേഖപ്പെടുത്തും. തുടര്‍ന്ന് നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണോയെന്ന് തീരുമാനിക്കുക.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം