തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ച് അപകടം; ആറുപേര്‍ മരിച്ചു

തെങ്കാശി: തെങ്കാശിയില്‍ കാറും സിമന്റുലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചു. ഞായറാഴ്ച പുലര്‍ച്ചയോടെ നടന്ന അപകടത്തില്‍ കാറിലുണ്ടായിരുന്ന ആറുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.
തെങ്കാശിയിലെ കുറ്റാലം വെള്ളച്ചാട്ടം സന്ദര്‍ശിച്ചു മടങ്ങുകയായിരുന്ന സംഘമാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി പുളിയാങ്കുടി സ്വദേശികളായ കാര്‍ത്തിക്, വേല്‍, മനോജ്, സുബ്രഹ്‌മണ്യന്‍, മനോഹരന്‍, ബോത്തിരാജ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ തിരുനെല്‍വേലിയിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Also Read; ശ്രീരാമനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്