#Top Four #Videos

28 ലക്ഷം തിരിച്ചുനല്‍കി; കരുവന്നൂരില്‍ ജോഷിക്ക് ആശ്വാസം, ബാക്കി 60 ലക്ഷം ഉടനെ നല്‍കാമെന്ന ഉറപ്പും ലഭിച്ചു video interview

തൃശൂര്‍: കരുവന്നൂര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തിയ മാപ്രാണം സ്വദേശി വടക്കേത്തല ജോഷിക്ക് നിക്ഷേപിച്ച 28 ലക്ഷം രൂപ മടക്കി നല്‍കി. സ്ഥിര നിക്ഷേപ തുകയാണ് തിരികെ നല്‍കിയത്. ബാക്കിയുള്ള അറുപത് ലക്ഷം രൂപ മൂന്ന് മാസത്തിനുള്ളില്‍ തിരിച്ചു തരാമെന്ന ഉറപ്പും ബാങ്ക് നല്‍കി. തീയതി പിന്നീട് അറിയിക്കും.

നിക്ഷേപ തട്ടിപ്പിനിരയായ ജോഷി തനിക്ക് ദയാവധം അനുവദിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നു. നിക്ഷേപിച്ച മുഴുവന്‍ തുകയും തനിക്കു നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജോഷി ബാങ്കിനു മുന്നില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചത്.

Leave a comment

Your email address will not be published. Required fields are marked *