October 18, 2024
#india #Top News

മീന്‍പിടുത്തത്തിനിടെ മരണം; നഷ്ടപരിഹാരം അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി

ന്യൂഡല്‍ഹി: മീന്‍പിടുത്തതിന് ഇടയില്‍ അപകടത്തില്‍ പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി കേന്ദ്രം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പര്‍ഷോത്തം രൂപാലയാണ് നഷ്ടപരിഹാരം വര്‍ധിപ്പിച്ചതായി അറിയിച്ചത്. മുന്‍പ് അപകടത്തില്‍പ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയായിരുന്നു കേന്ദ്രം നല്‍കി കൊണ്ടിരുന്നത്.

Also Read ; ഞാന്‍ പറഞ്ഞത് മാധ്യമങ്ങള്‍ വളച്ചൊടിച്ചു, മാധ്യമങ്ങള്‍ എന്നോട് മാപ്പ് പറയണം, സതീശന്‍ അനിയനാണ് – സുധാകരന്റെ വിശദീകരണം

മത്സ്യത്തൊഴിലാളികള്‍ക്കായി വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍ ആവിഷ്‌കരിക്കുകാന്‍ ഒരുങ്ങുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ ഫോറത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

അതേസമയം മത്സ്യത്തിന്റെ മൊത്തം കയറ്റുമതി മൂല്യം 60,000 കോടിയില്‍നിന്ന് ഒരുലക്ഷം കോടിയായി ഉയര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 2014-നുശേഷം മത്സ്യബന്ധനത്തിനും അനുബന്ധമേഖലയ്ക്കുമായി 38,000 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *