January 22, 2025
#Top Four

വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ യുവതിയെ ആക്രമിച്ച് ആള്‍ക്കൂട്ടം

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ലാഹോറില്‍ വസ്ത്രത്തില്‍ അറബി വാക്യങ്ങള്‍ പ്രിന്റ് ചെയ്തതില്‍ യുവതിയെ ആക്രമിച്ച് ആള്‍ക്കൂട്ടം. വസ്ത്രത്തിലെ അറബി വാക്യങ്ങള്‍ ഖുറാനില്‍ നിന്നുള്ളതാണെന്നെന്നു ആരോപിച്ചായിരുന്നു യുവതിയെ ആക്രമിച്ചത്. അറബ് ഭാഷ പ്രിന്റു ചെയ്ത കുര്‍ത്തി ധരിച്ച് ഭര്‍ത്താവിനൊപ്പം ലാഹോറിലെ ഒരു റസ്റ്റോറന്റില്‍ എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.

Also Read; ഒരു വര്‍ഷത്തിലധികമായി നാലുയുവാക്കള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്നു വെളിപ്പെടുത്തി 14 കാരി

കുര്‍ത്തിയിലുള്ള അറബി വാക്യങ്ങള്‍ ഖൂറാനില്‍ ഉള്ളതാണെന്നും ഇത് ഖുറാനിനോടുള്ള അനാദരവാണെന്നുമാണ് ആള്‍ക്കൂട്ടം ആരോപിച്ചത്. പിന്നാലെ റസ്റ്റോറന്റിലുണ്ടായിരുന്നവര്‍ യുവതിയെ ആക്രമിക്കാന്‍ തുടങ്ങുകയായിരുന്നു. തുടര്‍ന്ന് വസ്ത്രം അഴിച്ചുമാറ്റാനും ആള്‍ക്കൂട്ടം ആവശ്യപ്പെട്ടു. അവസാനം പോലീസ് സ്ഥലത്തെത്തിയാണ് യുവതിയെ അവിടെ നിന്നും കൊണ്ടുപോയത്.

Leave a comment

Your email address will not be published. Required fields are marked *