പലവ്യഞ്ജന സ്റ്റോറില്‍ നിന്ന് ബണ്‍ വാങ്ങി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധ

വര്‍ക്കല: പലവ്യഞ്ജന സ്റ്റോറില്‍ നിന്ന് ബണ്‍ വാങ്ങി കഴിച്ച യുവാവ് മരിച്ചത് ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിച്ചു. ഇലകമണ്‍ കക്കാട് കല്ലുവിള വീട്ടില്‍ വിജുവാണ്(23) ഇന്നലെ രാവിലെ മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചു. ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടതിനെത്തുടര്‍ന്ന് വിജുവിന്റെ അമ്മ കമല സഹോദരങ്ങളായ വിനീത്, വിനീത എന്നിവര്‍ ചികിത്സയിലാണ്.
Also Read ;സിദ്ധാര്‍ത്ഥിന്റെ മരണം; ഡീനിനെതിരെ ആക്ഷേപവുമായി സസ്‌പെന്‍ഷനിലായ മുന്‍ വി സി ശശീന്ദ്രനാഥ്
വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിയോടെ കരവാരം ജംഗ്ഷനിലെ സ്റ്റോറില്‍ നിന്ന് വാങ്ങിയ ബണ്‍ കഴിച്ചതിനെ തുടര്‍ന്നാണ് വിജുവിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. വിജു വാങ്ങിയ ബണ്‍ കഴിച്ചതിനെതുടര്‍ന്നാണ് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടത്. എന്നാല്‍ ഇത് അമ്മയും സഹോദരങ്ങളും കഴിച്ചിരുന്നു.
യുവാവിന് രാത്രിയില്‍ തന്നെ ഛര്‍ദിയും വയറിളക്കവും വയറുവേദനയും അനുഭവപ്പെടുകയും രാവിലെ അനക്കം ഇല്ലാതെ കിടക്കുന്നതുകണ്ട് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഭക്ഷ്യവിഷബാധയെന്ന് ആരോപിച്ചു കുടുംബം പോലീസിന് മൊഴി നല്‍കി പിന്നാലെ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തില്‍ ഭക്ഷ്യസുരക്ഷാ സുരക്ഷാ വകുപ്പ് പരിശോധന നടത്തുകയും സ്ഥാപനം താല്‍ക്കാലികമായി അടയ്ക്കുവാന്‍ നോട്ടീസ് നല്‍കുകയും ചെയ്തിട്ടുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം