പൂക്കോട് വെറ്റിനറി കോളേജിലെ ആള്‍ക്കൂട്ട വിചാരണ ആദ്യമായല്ല; രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം ഏറ്റതായി വിവരം

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി കോളേജില്‍ മുമ്പും ആള്‍ക്കൂട്ട വിചാരണ നടന്നതായുള്ള വിവരങ്ങള്‍ പുറത്തുവരുന്നു. സിദ്ധാര്‍ത്ഥിന്റെ മര്‍ദ്ദനത്തിന് മുമ്പ് കോളേജിലെ രണ്ടു വിദ്യാര്‍ത്ഥികളെ വിചാരണ നടത്തി മര്‍ദിച്ചിട്ടുണ്ടെന്നാണ് വിവരം. 2019 ബാച്ചിലെ ഒരു വിദ്യാര്‍ത്ഥിയെയും 2021 ബാച്ചിലെ വിദ്യാര്‍ത്ഥിയെയുമാണ് ക്രൂര മര്‍ദനത്തിന് ഇരയാക്കിയത്. ശരീരത്തിലെ മര്‍ദനമേറ്റ പാടുകള്‍ മായും വരെ ഒരാഴ്ച്ച ഒളിവില്‍ പാര്‍പ്പിച്ചു.
Also Read ; “ഒരു സര്‍ക്കാര്‍ ഉത്പന്നം” സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തര്‍ അന്തരിച്ചു
വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താലാണ് രണ്ടു സംഭവങ്ങളും നടന്നത്. എന്നാല്‍ പുറംലോകമറിഞ്ഞത് സിദ്ധാര്‍ത്ഥ് വിചാരണയ്ക്ക് ഇരയായത് മാത്രമാണ്. ഈ സംഭവത്തിലും അന്വേഷണം നടക്കുന്നതായാണ് വിവരം. കുറ്റക്കാരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിക്ക് സാധ്യതയുണ്ട്. തിരുവനന്തപുരത്തുനിന്നുള്ള മറ്റൊരു വിദ്യാര്‍ത്ഥിക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയെന്നും വിവരങ്ങളുണ്ട്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം