സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്; ഇപ്പോള്‍ കണ്ടില്ലെങ്കില്‍ ഇനി 126 വര്‍ഷങ്ങള്‍ക്കു ശേഷം

ലോകം ആകാശ വിസ്മയക്കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്. ഈ വര്‍ഷം ഏപ്രിലിലാണ് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. സമ്പൂര്‍ണ്ണ സൂര്യഗ്രഹണം ഏപ്രില്‍ എട്ടിന് ഉച്ചയ്ക്ക് 2.12ന് ആരംഭിച്ച് 2.22ന് അവസാനിക്കുമെന്നാണ് നിഗമനം. കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സികോ, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ സൂര്യഗ്രഹണം ദൃശ്യമാകുമെന്നും ഇനി 126 വര്‍ഷങ്ങള്‍ക്ക് ശേഷമാകും ഇത്തരമൊരു സമ്പൂര്‍ണ സൂര്യഗ്രഹണം വീണ്ടും സംഭവിക്കുകയെന്നും റിപ്പോര്‍ട്ടുണ്ട്.
Also read ; നിമിഷങ്ങള്‍ക്കുള്ളില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം മൊബൈല്‍ ആപ്പിലൂടെ
പൂര്‍ണ്ണ സൂര്യഗ്രഹണം 7.5 മിനിറ്റ് മാത്രം നീണ്ടുനില്‍ക്കുമെന്നാണ് വിവരം. 50 വര്‍ഷത്തിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സമ്പൂര്‍ണ സൂര്യഗ്രഹണം ആയിരിക്കും ഇതെന്നാണ് കണക്കുകൂട്ടല്‍. അതിനാല്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് സമ്പൂര്‍ണ്ണ സൂര്യഗ്രഹണം കാണാന്‍ സാധിക്കില്ല. എന്നാല്‍ ഇത് ചന്ദ്രന്റെ സാമീപ്യവും ദൂരെയുള്ള സൗര പശ്ചാത്തലവും ആളുകള്‍ക്ക് കാണാന്‍ കഴിയുന്ന മനോഹരമായ ഒരു ആകാശ കാഴ്ച സൃഷ്ടിക്കും.
ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറയ്ക്കുകയും കൊറോണ എന്നറിയപ്പെടുന്ന സൂര്യന്റെ ബാഹ്യ വലയം മാത്രം ദൃശ്യമാകുകയും ചെയ്യുമ്പോഴാണ് സമ്പൂര്‍ണ സൂര്യഗ്രഹണം നടന്നുവെന്ന് പറയുക. അതായത് പകല്‍ സന്ധ്യയായെന്ന പ്രതീതിയായിരിക്കും. കൂടാതെ ആ പകലില്‍ നക്ഷത്രങ്ങള്‍ കാണാന്‍ കഴിഞ്ഞേക്കാം. 32 ലക്ഷത്തോളം ആളുകള്‍ക്ക് നഗ്‌ന നേത്രങ്ങള്‍ കൊണ്ട് ഈ പ്രതിഭാസത്തെ കാണാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍
സമ്പൂര്‍ണ്ണ സൂര്യഗ്രഹം സാധാരണത്തെക്കാള്‍ വലുതായാണ് ആകാശത്ത് ദൃശ്യമാകുക. ഭൂമിയില്‍ 18 മാസത്തിലൊരിക്കല്‍ സൂര്യഗ്രഹണം സംഭവിക്കാറുണ്ട്. എന്നാല്‍ ശരാശരി 100 വര്‍ഷത്തിലൊരിക്കല്‍ മാത്രമേ ഒരു പ്രദേശത്ത് സമ്പൂര്‍ണ സൂര്യഗ്രഹണം ഉണ്ടാവാറുള്ളൂ.. സൂര്യഗ്രഹണസമയത്ത് വടക്കേ അമേരിക്കയുടെ ചില ഭാഗങ്ങള്‍ ഇരുട്ടിലാകുമെന്നും സന്ധ്യയ്ക്ക് സമാനമായ പ്രകാശമാകും അനുഭവപ്പെടുകയെന്നുമാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ചന്ദ്രനും ഭൂമിയും തമ്മിലുള്ള ഏറ്റവും അടുത്ത ദൂരം 3,60,000 കിലോമീറ്ററാണ്. 2017ലാണ് അവസാനമായി സമ്പൂര്‍ണ സൂര്യഗ്രഹണം രൂപം കൊണ്ടത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം