ലക്ഷണമൊത്ത യന്ത്ര ആനയെ നടയ്ക്കിരുത്തി പ്രിയാമണി

ഒറിജിനല്‍ ആനയെവെല്ലുന്ന ലക്ഷണമൊത്ത കൊമ്പനെ നടയ്ക്കിരുത്തി പ്രിയാമണി. നീണ്ട കൊമ്പും തലപ്പൊക്കവുമുള്ള യന്ത്ര ആനയെയാണ് കാലടി മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തില്‍ പ്രിയാമണി നടയ്ക്കിരുത്തിയത്. മൃഗ സ്നേഹികളുടെ സംഘടനയായ പെറ്റയുമായി ചേര്‍ന്നാണ് താരം മെഷീന്‍ ആനയെ സംഭാവന ചെയ്തത്.
Also Read ; ആദ്യം പ്രാര്‍ത്ഥന പിന്നീട് മോഷണം; യുവാവ് പിടിയില്‍
ഇനി മുതല്‍ ഈ മക്കാനിക്കല്‍ ആനയാണ് ക്ഷേത്രചടങ്ങുകളുടെ ഭാഗമാവുക. യഥാര്‍ത്ഥ ആനയുടെ രീതിയില്‍ തന്നെയാണ് യന്ത്ര ആനയെയും തയാറാക്കിയിരിക്കുന്നത്. മൂന്ന് മീറ്റര്‍ ഉയരവും 800 കിലോ ഭാരവും യന്ത്ര ആനയ്ക്കുണ്ട്. ക്ഷേത്രത്തിലേക്ക് മെഷീന്‍ ആനയെ സംഭാവന ചെയ്യാനായതില്‍ സന്തോഷമുണ്ടെന്ന് പ്രിയാമണി പ്രതികരിച്ചു. സുരക്ഷിതയും മൃഗ സൗഹൃദവുമായി വിശ്വാസികള്‍ക്ക് ആചാരങ്ങളുടെ ഭാഗമാകാമെന്നും താരം പറഞ്ഞു. അഞ്ച് ലക്ഷം രൂപ ചെലവിലാണ് ആനയെ നിര്‍മിച്ചത്. തൃശൂര്‍ ഇരിങ്ങാടപ്പിള്ളി ക്ഷേത്രത്തിലാണ് ആദ്യമായി മെഷീന്‍ ആനയെ എത്തിയത്. ഇവിടെ നിന്നും മികച്ച പ്രതികരണം ലഭിച്ചതോടെയാണ് മറ്റൂര്‍ തൃക്കയില്‍ മഹാദേവ ക്ഷേത്രത്തിലേക്ക് രണ്ടാമത്തെ ആനയെ എത്തിച്ചത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം