ലോക്സഭാ തിരഞ്ഞെടുപ്പ്: 21 സംസ്ഥാനങ്ങളില്‍ വിധിയെഴുത്ത്, വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഉള്‍പ്പെടെ 102 മണ്ഡലങ്ങളിലാണ് ഈ ജനവിധി. അരുണാചല്‍പ്രദേശ്, സിക്കിം എന്നിവിടങ്ങളിലായി 92 നിയമസഭാ സീറ്റിലേക്കും ഇന്ന് വോട്ടെടുപ്പ് നടക്കുന്നുണ്ട്.
Also Read ;കണ്ണിനാനന്ദമായി പൂരനഗരിയിലെ ആനച്ചമയ പ്രദര്‍ശനം
അരുണാചല്‍പ്രദേശ് (രണ്ട്), അസം (അഞ്ച്), ബിഹാര്‍ (നാല്), മധ്യപ്രദേശ് (ആറ്), മഹാരാഷ്ട്ര (അഞ്ച്), മണിപ്പുര്‍ (രണ്ട്), രാജസ്ഥാന്‍ (13), മേഘാലയ (രണ്ട്), തമിഴ്‌നാട് (39), ഉത്തരാഖണ്ഡ് (അഞ്ച്), ബംഗാള്‍ (മൂന്ന്), ഉത്തര്‍പ്രദേശ് (എട്ട്), ഛത്തീസ്ഗഢ്, ലക്ഷദ്വീപ്, അന്തമാന്‍ നിക്കോബാര്‍, ജമ്മു-കശ്മീര്‍, മിസോറം, നാഗാലാന്‍ഡ്, പുതുച്ചേരി, സിക്കിം, ത്രിപുര (ഒന്നുവീതം മണ്ഡലങ്ങള്‍) എന്നിങ്ങനെയാണ് ആദ്യഘട്ടം വോട്ടെടുപ്പ് നടക്കുന്നത്.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം