ലോക്‌സഭാ തെരഞ്ഞെടുപ്പ് ; പ്രജ്വല്‍ രേവണ്ണയ്ക്ക് ഹാസനില്‍ ലീഡ്
ഡല്‍ഹി: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ ജെഡിഎസ് എംപി പ്രജ്വല്‍ രേവണ്ണയ്ക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ഹാസനില്‍ ലീഡ്. ആദ്യ സൂചനകള്‍ പുറത്തുവരുമ്പോള്‍ നിരവധി സ്ത്രീകളെ ബലാത്സംഗത്തിന് ഇരയാക്കി പീഡന ദൃശ്യങ്ങള്‍ പകര്‍ത്തി ബ്ലാക്ക് മെയിലിന് വിധേയരാക്കിയെന്ന കേസ് നിലനില്‍ക്കെ ഹാസന്‍ മണ്ഡലത്തില്‍ നിന്ന് യാതൊരു തടസവുമില്ലാതെയാണ് പ്രജ്വല്‍ രേവണ്ണ മുന്നേറുന്നത്.
Also Read ; ആന്ധ്രയില്‍ ജഗന്‍ ഭരണം അവസാനിപ്പിച്ച് ചന്ദ്രബാബു നായിഡു, ശര്‍മിള വന്നിട്ടും രക്ഷയില്ലാതെ കോണ്‍ഗ്രസ്
ഒടുവില്‍ പുറത്തുവരുന്ന കണക്കു പ്രകാരം, തന്റെ എതിരാളിയായ കോണ്‍ഗ്രസിന്റെ ശ്രേയസ് പട്ടേലിനെക്കാള്‍ 4,700 വോട്ടുകള്‍ക്ക് മുന്നിലാണ് പ്രജ്ജ്വല്‍. 2019 ലെ പൊതുതെരഞ്ഞെടുപ്പില്‍ 1.4 ലക്ഷത്തിലധികം വോട്ടുകളോടെയാണ് പ്രജ്ജ്വല്‍ മണ്ഡലത്തില്‍ വിജയിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..