January 22, 2025
#kerala #Top News

‘മിഷന്‍ കന്നിവോട്ട് ‘ ; വടകരയില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫിയെ തുണച്ച വിജയമരുന്ന്

വടകര: കെ. മുരളീധരന്‍ വടകരയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ചസമയം. അന്ന് യു.ഡി.എഫിനും ആര്‍.എം.പി.ഐ.ക്കും കെ.കെ. ശൈലജയെ നേരിടാന്‍ മുരളീധരനല്ലാതെ മറ്റൊരുപേര് സങ്കല്പിക്കാന്‍കൂടി കഴിയില്ലായിരുന്നു. കാര്യങ്ങള്‍ മാറിമറിഞ്ഞത് പെട്ടെന്നാണ്. മുരളി തൃശ്ശൂരിലേക്ക് നിയോഗിക്കപ്പെട്ടു. ആരും പ്രതീക്ഷിക്കാത്ത ഷാഫി പറമ്പില്‍ വടകരയിലേക്ക്. മുസ്ലിംലീഗും ആര്‍.എം.പി.യുമെല്ലാം ഈ നീക്കത്തില്‍ നെറ്റിചുളിച്ചു… പലര്‍ക്കും ആശങ്ക.

Also Read ;ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വി പരിശോധിക്കാന്‍ സിപിഐഎം സംസ്ഥാന നേതൃയോഗം ഇന്ന് ചേരും.

പക്ഷേ, വടകരയില്‍ ഷാഫി വന്നിറങ്ങിയ ദിവസം. അന്നുവരെ കാണാത്ത ജനസഞ്ചയമാണ് വടകരയില്‍ തടിച്ചുകൂടിയത്. പുതിയ സ്റ്റാന്‍ഡ്മുതല്‍ പഴയസ്റ്റാന്‍ഡുവരെ ജനസാഗരം. എല്ലാ ആശങ്കകളും അതൃപ്തിയും അണികളുടെ ആവേശത്തില്‍ ഒലിച്ചുപോയി. വിജയത്തിലേക്ക് അന്നുതന്നെ അടിത്തറയിട്ടു ഷാഫി. വടകരയിലെ പോരാട്ടത്തെ പിന്നീട് ആവേശഭരിതമാക്കിയതും യു.ഡി.എഫ്. നിരയെ ഒന്നടങ്കം ഉണര്‍ത്തിയതും ഈ സ്ഥാനാര്‍ഥിമാറ്റംതന്നെ. വടകരയിലിത് വലിയ വിജയംകണ്ടപ്പോള്‍ തൃശ്ശൂരില്‍ പാളിയെന്ന സങ്കടമാണ് വടകരയിലെ യു.ഡി.എഫ് ക്യാമ്പിനെയും അലട്ടുന്നത്.

ക്യാമ്പ്ചെയ്ത് മാങ്കൂട്ടത്തില്‍…

ഷാഫി വന്നപ്പോള്‍ കോണ്‍ഗ്രസിലെയും മുസ്ലിംലീഗിലെയും ആര്‍.എം.പി.ഐ.യിലെയും യുവനിര ഒന്നടങ്കം സജീവമായി. നവമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഷാഫിക്ക് നിഷ്പക്ഷരായ യുവതയുടെയും പിന്തുണ കിട്ടി. ആദ്യാവസാനം ഷാഫിക്കൊപ്പം വടകരയിലെ പ്രചാരണത്തിന് ചുക്കാന്‍പിടിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഉണ്ടായിരുന്നു. രാഹുലിനൊപ്പം യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് നേതൃനിരയും സജീവമായി.

പ്രചാരണത്തിനായി വാര്‍റൂം തന്നെ വടകരയില്‍ തുറന്നു. കന്നിവോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ യു.ഡി.വൈ.എഫ്. കൃത്യമായി പദ്ധതി തയ്യാറാക്കി ഇടപെട്ടു. വടകരയില്‍ പുതുതായി ചേര്‍ത്ത വോട്ടുകളില്‍ മുന്‍തൂക്കംനേടാന്‍ യു.ഡി.എഫിന് സാധിച്ചത് ഇതിലൂടെയാണ്. ഇത് വിജയത്തില്‍ നിര്‍ണായകമായി. 2009 മുതലുള്ള ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിന് നേതൃത്വം നല്‍കി പരിചയമുള്ള ഒട്ടേറെ നേതാക്കള്‍ വടകരയിലുണ്ട്. ഇവരുടെ നേതൃത്വവും വിജയത്തില്‍ തുണച്ചു. ഇതിനൊപ്പമാണ് ആര്‍.എം.പി.യുടെ നേതൃത്വംകൂടി വന്നത്. വലംകൈയായി കെ.കെ. രമ എം.എല്‍.എ.യും സ്ഥാനാര്‍ഥിക്കൊപ്പം സദാസമയം നിന്നു.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *