#kerala #Top News

തിരഞ്ഞെടുപ്പ് ഡ്യൂട്ടി, സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് ഇനിയും പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കഴിഞ്ഞു സര്‍ക്കാര്‍ അധികാരമേറ്റിട്ടും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്‌പെഷ്യല്‍ ഓഫീസര്‍മാര്‍ക്ക് ഇനിയും പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. എന്‍സിസി, സ്റ്റുഡന്റസ് പൊലീസ് കേഡറ്റ്, എന്‍എസ്എസ് എന്നീ വിഭാഗങ്ങളില്‍ നിന്നെത്തിയവര്‍ക്കാണ് പ്രതിഫലം ലഭിക്കാത്തത്. തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പണം അക്കൗണ്ടുകളില്‍ എത്തുമെന്നായിരുന്നു വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ച വാഗ്ദാനം.

Also Read ; പറവൂരിലെ കത്രിക വയറ്റില്‍ കുത്തി മരിച്ച സിബിന്റെ മരണത്തില്‍ വഴിത്തിരിവ്, നടന്നത് കൊലപാതകം; കുത്തിക്കൊന്നത് ഭാര്യ രമണി, അറസ്റ്റില്‍

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ പൊലീസിനെ സഹായിക്കാനാണ് എന്‍സിസി, എസ്പിസി എന്നീ വിഭാഗങ്ങളില്‍ നിന്ന് സ്‌പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രതിദിനം 1300 രൂപ എന്ന കണക്കില്‍ രണ്ടു ദിവസത്തേക്ക് 2600 രൂപയാണ് സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരുടെ പ്രതിഫലം. കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ജോലി കഴിഞ്ഞയുടന്‍ ഇവര്‍ക്ക് പ്രതിഫലം നേരിട്ട് കൈമാറിയിരുന്നു. ഇത്തവണയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം എത്തുമെന്നാണ് ഷ്യല്‍ ഓഫീസര്‍മാരെ അറിയിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്ച പിന്നിട്ടിട്ടും പണം ലഭിച്ചിട്ടില്ല.

ജോലി ചെയ്ത പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ വിളിച്ച് വിവരം അറിയിച്ചെങ്കിലും, ആരും കൃത്യമായ മറുപടി നല്‍കുന്നില്ലെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സാധാരണ ഗതിയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈമാറുന്ന പണം പൊലീസ് ആസ്ഥാനത്ത് നിന്നും ജില്ലാ പോലീസ് മേധാവികള്‍ക്കാണ് എത്തുക. ഇവര്‍ ഡി െൈവ എസ് പിമാര്‍ മുഖേന തുക അതാത് സ്റ്റേഷനുകളിലേക്ക് എത്തിക്കും. എന്നാല്‍ ഇത്തവണ എന്താണ് പ്രതിഫലം വൈകുന്നതിന് കാരണമെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *