രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലം ഒഴിയുന്നതില്‍ പ്രഖ്യാപനം ഇന്നുണ്ടായേക്കും; പ്രിയങ്കാ ഗാന്ധി എത്താന്‍ സാധ്യത
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി വയനാട് ലോക്സഭ മണ്ഡലം ഒഴിയുന്നതില്‍ പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. വയനാടിനെയും റായ്ബറേലിയേയും സന്തോഷിപ്പിക്കുന്ന തീരുമാനം ഉണ്ടാകും എന്നാണ് രാഹുലിന്റെ പ്രഖ്യാപനം. അങ്ങനെ വന്നാല്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനാണ് സാധ്യത.
Also Read ;‘മഞ്ഞുമ്മല്‍ ബോയ്‌സ്’ നിര്‍മ്മാതാക്കളില്‍ ഒരാളായ നടന്‍ സൗബിന്‍ ഷാഹിറിനെ ഇഡി ചോദ്യം ചെയ്തു
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ റായ്ബറേലി, വയനാട് മണ്ഡലങ്ങളില്‍ നിന്ന് ഗണ്യമായ ഭൂരിപക്ഷത്തില്‍ വിജയിച്ച രാഹുല്‍ ഗാന്ധി ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പാര്‍ട്ടിയെ ശക്തിപെടുത്താന്‍ റായ്ബറേലിയില്‍ തന്നെ തുടരണമെന്നാണ് ദേശീയ നേതൃത്വത്തിന്റെ ആവശ്യം. രാഷ്ട്രത്തെ നയിക്കേണ്ട രാഹുല്‍ഗാന്ധി വയനാട്ടില്‍ തുടരുമെന്ന് നിര്‍ബന്ധിക്കാന്‍ പറ്റില്ല എന്നും നിലവിലെ രാഷ്ട്രീയ സാഹചര്യം മനസ്സിലാക്കി എല്ലാവിധ ആശംസകളും പിന്തുണയും അദ്ദേഹത്തിന് നല്‍കണമെന്നും കെപിസിസി അധ്യക്ഷന്‍ സുധാകരനും പറഞ്ഞിരുന്നു.
രാഹുല്‍ മണ്ഡലം ഒഴിഞ്ഞാല്‍ വയനാട്ടില്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കണം എന്ന ആവശ്യം കേരളത്തിലെ നേതാക്കള്‍ അടക്കം കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വെച്ചിരുന്നു. പ്രിയങ്കയുടെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ സംസ്ഥാനത്തെ സീറ്റുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തടയാമെന്നും കോണ്‍ഗ്രസ് കണക്ക് കൂട്ടുന്നു. പ്രിയങ്കയ്ക്കായി ബാനറുകളുമായാണ് പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം വയനാട്ടില്‍ രാഹുലിന്റെ പരിപാടിക്ക് എത്തിയത്.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പ്രിയങ്ക ഗാന്ധിയോട് റായ്ബറേലിയില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദേശിച്ചെങ്കിലും സോണിയാ ഗാന്ധി രാജ്യസഭ അംഗവും രാഹുല്‍ മത്സരിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ താന്‍ മത്സര രംഗത്ത് ഇല്ലെന്ന് വ്യക്തമാക്കി മാറി നില്‍ക്കുകയായിരുന്നു. രാഹുല്‍ ഒഴിഞ്ഞാല്‍ വയനാട്ടില്‍ ആറ് മാസത്തിനകം ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും. പ്രിയങ്ക വയനാട് എത്തിയില്ലെങ്കില്‍ പ്രദേശത്ത് ജനപിന്തുണയുള്ള കേരളത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാകും ആറ് മാസത്തിനിടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വേണ്ടി മത്സരിക്കുക.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം