January 22, 2025
#kerala #Movie #Top News

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ മൂന്നാമത്തെ വിനീത് ശ്രീനിവാസന്‍ ചിത്രമൊരുങ്ങുന്നു

മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രമണ്യം നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമൊരുക്കാന്‍ വിനീത് ശ്രീനിവാസന്‍. ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ ഹൃദയം, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവക്ക് ശേഷം ഈ കൂട്ടുകെട്ട് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്.

Also Read ; കേരളത്തില്‍ KIIFCON ല്‍ നല്ല ശമ്പളത്തില്‍ ജോലി

2022-ല്‍ റിലീസ് ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഹൃദയം, 2024 ഏപ്രില്‍ റിലീസായെത്തിയ പ്രണവ് മോഹന്‍ലാല്‍- ധ്യാന്‍ ശ്രീനിവാസന്‍ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷം എന്നിവ ഈ കൂട്ടുകെട്ടിനെ മലയാളത്തിലെ ബ്ലോക്ക്ബസ്റ്റര്‍ ടീമാക്കി മാറ്റി.

ഈ പുതിയ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് ഷാന്‍ റഹ്‌മാന്‍, രചന നിര്‍വഹിക്കുന്നത് നോബിള്‍ ബാബു തോമസ്, ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ജോമോന്‍ ടി ജോണ്‍ എന്നിവരാണ്. ചിത്രത്തെ കുറിച്ചുള്ള മറ്റു വിവരങ്ങള്‍ ഇപ്പോള്‍ പുറത്തു വിട്ടിട്ടില്ല.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *