‘പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍’ താരവും ലൈഫ് ഗാര്‍ഡുമായ തമയോ പെറി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

പൈറേറ്റ്‌സ് ഓഫ് കരീബിയന്‍ താരവും ലൈഫ് ഗാര്‍ഡും സര്‍ഫിംഗ് പരിശീലകനുമായ തമയോ പെറി (49) സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ജൂണ്‍ 23 ന് വൈകുന്നേരം ഹവായിയിലെ ഗോട്ട് ഐലന്‍ഡില്‍ വെച്ചാണ് തമയോ പെറി കൊല്ലപ്പെട്ടത്.
Also Read ; കൊച്ചിയില്‍ ടെലിവിഷന്‍ ദേഹത്തേക്ക് മറിഞ്ഞുവീണ് ഒന്നര വയസ്സുകാരന് ദാരുണാന്ത്യം
കടലില്‍ സര്‍ഫിംഗിനിടയിലാണ് ആക്രമണമുണ്ടാകുന്നത്. ഇത് നേരില്‍ കണ്ട ഒരു വ്യക്തി അടിയന്തര സേവനങ്ങളിലേക്ക് വിളിക്കുകയും തുടര്‍ന്ന് അധികൃതരെത്തി ജെറ്റ് സ്‌കീ ഉപയോഗിച്ച് പെറിയെ കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. നടന്റെ ശരീരത്തില്‍ ഒന്നിലധികം സ്രാവുകളുടെ കടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. നടന്റെ മരണത്തെ തുടര്‍ന്ന് ഓഷ്യന്‍ സേഫ്റ്റി ഉദ്യോഗസ്ഥര്‍ പ്രദേശത്ത് സ്രാവുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി.
പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍ ഫ്രാഞ്ചൈസിയിലെ നാലാമത്തെ ചിത്രമായ പൈറേറ്റ്‌സ് ഓഫ് ദ കരീബിയന്‍: ഓണ്‍ സ്‌ട്രേഞ്ചര്‍ ടൈഡ്‌സില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് തമയോ പെറി. ചിത്രത്തിന് പുറമെ ലോസ്റ്റ്, ഹവായ് ഫൈവ്-0, ബ്ലൂ ക്രഷ്, ചാര്‍ലീസ് ഏഞ്ചല്‍സ് 2 തുടങ്ങിയ സിനിമകളിലും അദ്ദേഹം അഭിനയിച്ചിരുന്നു.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം