September 7, 2024
#india #Top Four

‘മന്‍ കീ ബാത്ത്’ പുനനാരംഭിക്കുന്നു ; പ്രധാനമന്ത്രി ജനങ്ങളോട് സംവദിക്കും, ആദ്യ പരിപാടി ഇന്ന്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കീ ബാത്ത്’ പ്രതിമാസ റേഡിയോ പരിപാടി ഇന്ന് വീണ്ടും പുനരാരംഭിക്കുന്നു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ പരിപാടി ഇന്ന് നടക്കും. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഫെബ്രുവരിയിലായിരുന്നു പരിപാടിയുടെ അവസാന സംപ്രേക്ഷണം. മോദിയുടെ ഔദ്യോഗിക ‘എക്സ്’ പോസ്റ്റിലൂടെയാണ് ‘മന്‍ കീ ബാത്ത്’ പുനരാരംഭിക്കുന്ന വിവരം പങ്കുവെച്ചത്.

Also Read ; രോഹിത് ഇനി ടി20യില്‍ ഇല്ല ; കോലിക്ക് പിന്നാലെ വിരമിക്കല്‍ പ്രഖ്യാപിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ

നിങ്ങളുടെ ആശയം ‘നമോ ആപ്പി’ലൂടെയോ 1800 11 7800 എന്ന നമ്പറിലൂടെയോ രേഖപ്പെടുത്താന്‍, മോദി സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. നാളെ രാവിലെ എട്ടു മണിക്കാണ് ആകാശവാണി പ്രാദേശിക പതിപ്പുകളിലൂടെ പരിപാടി സംപ്രേക്ഷണം ചെയ്യുകയെന്നാണ് അദ്ദേഹം അറിയിച്ചത്. ഫെബ്രുവരി 25നാണ് ‘മന്‍ കി ബാത്തി’ന്റെ 110-ാമത് പതിപ്പോടെ പരിപാടി താല്‍കാലികമായി നിര്‍ത്തിവെച്ചത്. ലോക്സഭ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തോടെയായിരുന്നു ഇത്. മൂന്ന് മാസത്തിന് ശേഷം കൂടുതല്‍ ഊര്‍ജത്തോടെ ‘മന്‍ കി ബാത്ത്’ തുടരുമെന്നായിരുന്നു അന്ന് പ്രധാനമന്ത്രി അറിയിച്ചത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ദേശീയ കാര്യങ്ങളടക്കം പ്രധാന വിഷയങ്ങള്‍ ജനങ്ങളുമായി പ്രധാനമന്ത്രി സംവദിക്കുന്ന റേഡിയോ പരിപാടിയാണ് ‘മന്‍ കീ ബാത്ത്’ എല്ലാ മാസത്തിലെയും അവസാന ഞായറാഴ്ചയാണ് ഈ പരിപാടി സംപ്രേക്ഷണം ചെയ്തത്. 2014 ഒക്ടോബര്‍ മൂന്നിന് തുടങ്ങിയ പരിപാടിയിലുടെ വയോധികര്‍, സ്ത്രീകള്‍, യുവാക്കള്‍ എന്നിവരടക്കം നിരവധി പേരുമായി പ്രധാനമന്ത്രി ആശയ വിനിമയം നടത്തി. 22 ഇന്ത്യന്‍ ഭാഷകള്‍ക്കു പുറമേ, ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യന്‍, ടിബറ്റന്‍, ബര്‍മീസ്, ബലൂചി, അറബിക്, പഷ്തു, പേര്‍ഷ്യന്‍, ദാരി, സ്വാഹിലി തുടങ്ങിയ 11 വിദേശ ഭാഷകളിലും പരിപാടി സംപ്രേക്ഷണം ചെയ്യപ്പെടുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *