October 18, 2024
#Top News #Trending

ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ യൂറോപ്പ വിമാനം ; യാത്രക്കാരന്‍ പറന്ന് ലഗ്ഗേജ് ബോക്‌സിലെത്തി

മാഡ്രിഡ്: വിമാനം ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ ഇരിപ്പിടത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ പറന്ന് ലഗ്ഗേജ് ബോക്‌സില്‍ എത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സ്‌പെയിനിലെ മാഡ്രിഡില്‍ നിന്നും ഉറുഗ്വേയിലെ മൊണ്‍ടെവിഡിയോയിലേക്ക് പുറപ്പെട്ട ബോയിങ് യുഎക്‌സ് 045 വിമാനമാണ് തിങ്കളാഴ്ച ആകാശച്ചുഴിയില്‍ പെട്ടത്. ആകാശച്ചുഴിയില്‍പ്പെട്ട് എയര്‍ യൂറോപ്പ എയര്‍ലൈന്‍സിലെ 30-ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

Also Read; സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദാക്കി റിയാദ് ക്രിമിനല്‍ കോടതി

325 യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്. അപകടസമയത്ത് എല്ലാവരോടും സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നുവെന്നും എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കാണ് പരിക്ക് കൂടുതലെന്നുമാണ് വിവരം. പരിക്കേറ്റ യാത്രക്കാരും വിമാനത്തിനുള്ളില്‍ സംഭവിച്ച കേടുപാടുകള്‍ ദൃശ്യങ്ങളില്‍ കാണാം. വിമാനം ആകാശച്ചുഴിയില്‍ പെട്ടപ്പോള്‍ ഇരിപ്പിടത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരന്‍ പറന്ന് ലഗ്ഗേജ് ബോക്‌സില്‍ എത്തിയതിനാല്‍ ഇയാളെ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് താഴെ ഇറക്കുന്ന ദൃശ്യമാണ് വൈറലായത്.

Join  with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

അപകടത്തില്‍ കമ്പനിയുടെ ഭാഗത്ത് നിന്ന് വിശദീകരണവും വന്നിട്ടുണ്ട്. ആകാശച്ചുഴിയില്‍ പെട്ടതിനെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്‌തെന്നും പരിക്കേറ്റവര്‍ക്ക് മതിയായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്നും എയര്‍ യൂറോപ്പ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *