November 21, 2024
#kerala #Top Four

കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ വ്യാപകമാകുന്നു

കൊച്ചി: കേരളാ വാട്ടര്‍ അതോറിറ്റിയില്‍ പിന്‍വാതില്‍ നിയമനം വ്യാപകമായി നടക്കുന്നെന്ന് ആരോപണം.ഒരു വര്‍ഷത്തിനിടയില്‍ മീറ്റര്‍ റീഡര്‍ തസ്തികയില്‍ 2702 പേരെയാണ് താല്‍ക്കാലികമായി നിയമിച്ചത്. പി എസ് സി റാങ്ക് ലിസ്റ്റിനെ നോക്കുകുത്തിയാക്കിയാണ് ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇത്തരം പിന്‍വാതില്‍ നിയമനങ്ങളുടെ ഇരകളായി മാറുകയാണ് വാട്ടര്‍ അതോറിറ്റി മീറ്റര്‍ റീഡര്‍ പിഎസ്‌സി റാങ്ക് ഹോള്‍ഡേര്‍സ്. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ നിയമനം ലഭിച്ചത് മുപ്പത് പേര്‍ക്ക് മാത്രം. പക്ഷേ മീറ്റര്‍ റീഡര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനങ്ങള്‍ തകൃതിയാണ്.

യോഗ്യതാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് മീറ്റര്‍ റീഡര്‍ തസ്തികയിലെ താല്‍ക്കാലിക നിയമനങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 2702 പേരെ നിയമിച്ചതായി വിവരാവകാശ രേഖകളിലൂടെ വ്യക്തമാകുന്നുണ്ട്. വാട്ടര്‍ അതോറിറ്റിയുടെ പ്രത്യേക നിയമങ്ങളെല്ലാം മറികടന്നാണ് സ്വന്തക്കാരെ കുത്തിനിറയ്ക്കുന്നത്. പിന്‍വാതില്‍ നിയമനം ലഭിച്ചവരില്‍ ഭൂരിഭാഗവും സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണെന്നും ആക്ഷേപമുണ്ട്.
ഒരു വര്‍ഷത്തെ പ്ലബിങ്ങ് ട്രേഡ് ഡിപ്ലോമയാണ് മീറ്റര്‍ റീഡര്‍ തസ്തികയിലെ സാങ്കേതിക യോഗ്യത. പക്ഷേ പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് യോഗ്യത ഒരു മാനദ്ണ്ഡമേ അല്ല.

Leave a comment

Your email address will not be published. Required fields are marked *