കാസര്‍ഗോഡ് കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികള്‍ക്ക് ശാരീരികാസ്വസ്ഥ്യം

കാസര്‍ഗോഡ് : കാഞ്ഞങ്ങാട് ലിറ്റില്‍ ഫ്ളവര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തിലുളള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായത്. പതിനഞ്ചിലധികം വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Also Read ; ‘സിനിമ ചെയ്യും, സമ്പാദിക്കുന്നതിന്റെ ഒരു വിഹിതം ജനങ്ങള്‍ക്ക്’; കേന്ദ്രമന്ത്രി സുരേഷ് ഗോപി
സ്‌കൂളിനടുത്തുള്ള അമ്മയും കുഞ്ഞും എന്ന ആശുപത്രിയിലെ ജനറേറ്ററില്‍ നിന്നുള്ള പുക ശ്വസിച്ചാണ് കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നമുണ്ടായതെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. ആശുപത്രിയിലെ ജനറേറ്റര്‍ രാവിലെ പ്രവര്‍ത്തിച്ചതിന് പിന്നാലെയായിരുന്നു കുട്ടികള്‍ക്ക് ശ്വാസതടസം ഉണ്ടായത്.
ഇന്ന് രാവിലെ മുതലാണ് കുട്ടികള്‍ക്ക് അസ്വസ്ഥയുണ്ടായത്. കുട്ടികളെ അമ്മയും കുഞ്ഞും ആശുപത്രിയിലും പിന്നീട് ജില്ലാശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം