തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കോളറ സ്ഥിരീകരിച്ചു; കാരുണ്യ ഹോസ്റ്റലിലെ പത്തു വയസുകാരന്‍ ചികിത്സയില്‍ , 10 പേര്‍ക്ക് രോഗലക്ഷണം

തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ ഭിന്നശേഷി ഹോസ്റ്റലിലെ പത്തു വയസുക്കാരനായ അന്തേവാസിക്കാണ് കോളറ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം കോളറ ലക്ഷണങ്ങളോടെ ഹോസ്റ്റലിലെ 26കാരനായ അനു മരിച്ചിരുന്നു. എന്നാല്‍, അനുവിന് കോളറ സ്ഥിരീകരിക്കാനായിരുന്നില്ല. അനുവിന്റെ സ്രവ സാമ്പിള്‍ ഉള്‍പ്പെടെ പരിശോധിക്കാനാകാത്തതുകൊണ്ട് തന്നെ കോളറ സ്ഥിരീകരിക്കാനായില്ല.
പത്തു വയസുകാരന് കോളറ സ്ഥിരീകരിച്ചതോടെ ഉറവിടം കണ്ടെത്താനുള്ള പരിശോധനയും ആരോഗ്യവകുപ്പ് ആരംഭിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച പത്തു വയസുകാരന്റെ ആരോഗ്യനില തൃപ്തികരമാണ്. നിലവില്‍ കാരുണ്യ ഹോസ്റ്റലിലെ പത്തു പേര്‍ രോഗ ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഇവരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആറു മാസത്തിനിടെ ഒമ്പത് പേര്‍ക്ക് കോളറ സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 2017ലാണ് അവസാന കോളറ മരണം സ്ഥിരീകരിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..