ഓട്ടിസം ബാധിതനായ കുട്ടിയെ മര്‍ദിച്ചതായി പരാതി ; പത്തനംതിട്ട സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരനെതിരെ കേസ്
പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി മങ്കുഴിപ്പടിയിലെ ഹീരം സ്‌പെഷ്യല്‍ സ്‌കൂള്‍ ജീവനക്കാരന്‍ ഓട്ടിസം ബാധിതനായ 17കാരനെ മര്‍ദിച്ചതായി പരാതി. കുട്ടിയെ മര്‍ദിച്ചതിനെ തുടര്‍ന്ന് പിതാവ് പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് കുട്ടി കീഴ്വായ്പൂര്‍ പോലീസിന് മൊഴി നല്‍കി. കുട്ടിയുടെ മൊഴി പ്രകാരം ജീവനക്കാരന്‍ ഗോകുലിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. പരാതിക്കിടയാക്കിയ സാഹചര്യം മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നായിരുന്നു സ്‌കൂള്‍ അധികൃതരുടെ പ്രതികരണം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..