ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിങ് ടുഗതര്‍ വിവാഹം അല്ലെന്നും നിയമപരമായി വിവാഹം കഴിച്ചാല്‍ മാത്രമേ പങ്കാളിയെ ഭര്‍ത്താവെന്ന് പറയാനാകൂ എന്നും അതുകൊണ്ട് തന്നെ ലിവിങ് ടുഗതര്‍ വിവാഹമല്ലെന്നും ഹൈക്കോടതിയുടെ സവിശേഷ ഉത്തരവ്. ലിവിങ് ടുഗെതര്‍ ബന്ധങ്ങളില്‍ പങ്കാളിയില്‍നിന്നോ ബന്ധുക്കളില്‍നിന്നോ ശാരീരിക, മാനസിക പീഡനം ഉണ്ടായാല്‍ അത് ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
Also Read ; മനുഷ്യ-മൃഗ സംഘര്‍ഷം തടയുന്നതില്‍ സര്‍ക്കാരിന് വന്‍ വീഴ്‌ച്ചെയെന്ന് കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍
എറണാകുളം സ്വദേശിയായ യുവാവിനെതിരെ കൊയിലാണ്ടി പൊലീസ് രജിസ്റ്റര്‍ ചെയ്ത ഗാര്‍ഹിക പീഡനക്കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. പരാതിക്കാരിയായ യുവതിയുമായി ലിവിങ് ടുഗതര്‍ ബന്ധത്തിലായിരുന്നുവെന്നും ബന്ധം തകര്‍ന്നതിന് പിന്നാലെ യുവതി പോലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്നും യുവാവ് ചൂണ്ടിക്കാട്ടി.
യുവതിയുടെ പരാതിയില്‍ കൊയിലാണ്ടി പോലീസ് ഗാര്‍ഹിക പീഡനക്കേസെടുത്തിരുന്നു. തുടര്‍ന്നുളള കോടതിയുടെ നിരീക്ഷണങ്ങളില്‍ നിന്ന് ഐപിസി 498 എ പ്രകാരം കേസ് എടുക്കാനാകില്ലന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗാര്‍ഹിക പീഡനത്തിന്റെ പരിധിയില്‍ വരണമെങ്കില്‍ നിയമപരമായി വിവാഹം കഴിച്ചിരിക്കണമെന്നും കോടതിവ്യക്തമാക്കി.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം