September 7, 2024
#Business #Top Four

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി അന്വേഷണം

ബോബി ചെമ്മണ്ണൂരിനെതിരെ ഇ.ഡി അന്വേഷണം. ബോബി ചെമ്മണ്ണൂര്‍ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന സാമ്പത്തിക ഇടപാടുകളാണ് ഇ.ഡി പരിശോധിക്കുന്നത്. പ്രത്യേകിച്ച് വലിയ പലിശ വാഗ്ദാനം ചെയ്ത് ബോബി ചെമ്മണ്ണൂര്‍ നിരവധിയാളുകളില്‍ നിന്ന് ഡെപ്പോസിറ്റുകള്‍ സ്വീകരിക്കുന്നുണ്ടെന്നാണ് ഇ.ഡിയുടെ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍. ഈ പണം വിവിധ ബിസിനസ് ആവശ്യങ്ങള്‍ക്കായി വകമാറ്റുന്നുണ്ട്. ഇതില്‍ കള്ളപ്പണ ഇടപാടുണ്ടോ എന്നും ഫെമ നിയമലംഘനം ഉണ്ടായോയെന്നും ഇ.ഡി പരിശോധിക്കുന്നുണ്ട്. നിലവില്‍ കേസ് എടുത്തിട്ടില്ലെന്നും പ്രാഥമിക പരിശോധനയാണ് തുടരുന്നതെന്നും ഇ.ഡി വ്യക്തമാക്കി.

Also Read; പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ കുറ്റപത്രം നല്‍കി പോലീസ്

സാധാരണ ഗതിയില്‍ മറ്റേതെങ്കിലും ഏജന്‍സി കേസ് രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ ഇ.ഡിക്ക് കേസുമായി മുന്നോട്ട് പോകാന്‍ സാധിക്കൂ. നിലവില്‍ ബോബി ചെമ്മണ്ണൂരിനെതിരെ യാതൊരു കേസും രജിസ്റ്റര്‍ ചെയ്തിട്ടില്ല. അത്തരത്തില്‍ വല്ല കേസും ഉയര്‍ന്നുവരുന്നുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. ലോട്ടറിയുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂരിനെതിരെ പരാതികള്‍ ഉയര്‍ന്നുവന്നിരുന്നു. ഈ കേസുള്‍പ്പെടെ ഉയര്‍ന്നുവന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താനാണ് സാധ്യതയെന്നാണ് ഇ.ഡി വൃത്തങ്ങളില്‍ നിന്നും അറിയുന്നത്

Leave a comment

Your email address will not be published. Required fields are marked *