നേപ്പാളില്‍ മണ്ണിടിച്ചില്‍; രണ്ട് ബസുകള്‍ നദിയിലേക്ക് മറിഞ്ഞു, 63 പേര്‍ ഒലിച്ചുപോയി

കാഠ്മണ്ഡു: നേപ്പാളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് രണ്ട് ബസുകള്‍ ത്രിശൂല്‍ നദിയിലേക്ക് മറിഞ്ഞു. ബസ്സിലുണ്ടായിരുന്ന 63 പേരും നദിയില്‍ ഒലിച്ചുപോയെന്ന് അധികൃതര്‍ അറിയിച്ചു.
പുലര്‍ച്ചെ മൂന്നരയ്ക്ക് മദന്‍ – ആശ്രിദ് ദേശീയപാതയില്‍ നിന്ന് രണ്ട് ബസുകള്‍ നദിയിലേക്ക് വീഴുകയായിരുന്നു. ഇരു ബസ്സുകളിലുമായി 66 പേരാണ് ഉണ്ടായിരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. അപകട സമയത്ത് ബസില്‍ നിന്ന് ചാടിരക്ഷപ്പെട്ട മൂന്ന് പേരാണ് അധികൃതരെ വിവരമറിയിച്ചത്.
നേപ്പാളിന്റെ വിവിധ മേഖലകളില്‍ കനത്ത മഴയായിരുന്നതിനാല്‍ നദിയില്‍ നല്ല ഒഴുക്കുമുണ്ടായിരുന്നു. മേഖലയില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെങ്കിലും ബസില്‍ ഉണ്ടായിരുന്ന 63 പേരെയും രക്ഷപ്പെടുത്താനാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ദുരന്തത്തില്‍ നേപ്പാള്‍ പ്രധാനമന്ത്രി പുഷ്പ കമാല്‍ ദഹല്‍ അനുശോചിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം