September 7, 2024
#Top News #Trending

വാട്‌സ്ആപ്പില്‍ ഇമോജികള്‍ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ പണി കിട്ടും……

വാട്സ്ആപ്പിലും മറ്റും ഉപയോഗിക്കുന്ന ഇമോജികള്‍ക്ക് അതിന്റേതായ അര്‍ത്ഥങ്ങളുണ്ട്. എന്നാല്‍ അതൊന്നും ശ്രദ്ധിക്കാതെ വെറുതേ ഇമോജികള്‍ അയക്കുന്നവരാണ് പലരും. അങ്ങനെയെങ്കില്‍ സൂക്ഷിച്ചോളൂ ഒരു തംബ്സ്അപ്പ് ഇമോജിക്ക് പോലും ലക്ഷങ്ങള്‍ പിഴയൊടുക്കേണ്ടിവരും. കാനഡയിലെ ഒരു കര്‍ഷകനാണ് ഒരു തംബ്സ് അപ്പിന് 50 ലക്ഷം പിഴയൊടുക്കേണ്ടിവന്നത്്. 86 ടണ്‍ ചണം വാങ്ങാനെത്തിയ ഒരു വ്യാപാരിയുമായി കര്‍ഷകന്‍ നടത്തിയ വാട്സ്ആപ്പ് ചാറ്റാണ് സംഭവത്തിനാധാരം. ഇടപാടുസംബന്ധിച്ച ഫോണ്‍ സംഭാഷണത്തിനും ചാറ്റിനുമൊടുവില്‍ വ്യാപാരി വില്‍പ്പനക്കരാന്‍ കര്‍ഷകന് വാട്സ്ആപ്പ് ചെയ്തു. കര്‍ഷകനാകട്ടെ അതിന് തംബ്സ് അയക്കുകയും ചെയ്തു.

Also Read ; കോലിയേയും നെയ്മറിനേയും പിന്നിലാക്കി മോദി ; എക്‌സില്‍ മൂന്ന് വര്‍ഷത്തിനിടെ 30 ലക്ഷം ഫോളോവേഴ്‌സ്

എന്നാല്‍ പറഞ്ഞ സമയത്തില്‍ കര്‍ഷകന് ചണം നല്‍കാന്‍ പറ്റാതായതോടെ വ്യാപാരി കോടതിയിലെത്തി. വാട്സ്ആപ്പില്‍ അയച്ച കരാറിന് തംബ്സ്അപ്പ് ഇമോജി നല്‍കിയതിലൂടെ കരാര്‍ ഉറപ്പിച്ചെന്നും അതിനാല്‍ നഷ്ടപരിഹാരം വേണമെന്നുമായിരുന്നു വ്യാപാരിയുടെ ആവശ്യം. എന്നാല്‍ കരാര്‍ രേഖ ലഭിച്ചതിന്റെ സ്ഥിരീകരണം മാത്രമാണ് ഇമോജിയെന്നും കരാറിലെ നിബന്ധനകള്‍ അംഗീകരിച്ചുവെന്ന് അതിന് അര്‍ത്ഥമില്ലെന്നും കര്‍ഷകന്‍ കോടതിയില്‍ പറഞ്ഞു.

 

എന്നാല്‍ കര്‍ഷകന്റെ വാദം കോടതി തള്ളുകയും തുടര്‍ന്ന് കരാര്‍ ലംഘിച്ചതിനുള്ള പിഴയായി 50 ലക്ഷം രൂപ നല്‍കാന്‍ വിധിക്കുകയായിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *